'വരനെ ആവശ്യമുണ്ട്; ഉള്ളി കഴിക്കരുത്, ദിവസവും ഷേവ് ചെയ്യണം, മൂന്ന് നേരം വെച്ചു വിളമ്പണം'; നടിയുടെ നിബന്ധനകൾ കേട്ട് ഞെട്ടി ആരാധകർ

തുമ്പി എബ്രഹാം
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (12:47 IST)
ട്വിറ്ററിലൂടെ വരനെ തേടി നടി ആദാ ശര്‍മ്മ. തന്നെ കെട്ടാന്‍ പോകുന്ന പയ്യനെക്കുറിച്ച് വിചിത്രമായ സങ്കല്‍പ്പങ്ങളാണ് നടിക്കുള്ളത്. മൂന്ന് നേരം ഭക്ഷണം വെച്ച് ചിരിച്ചുകൊണ്ട് വിളമ്പിത്തരണമെന്നും ദിവസവും മുഖം ഷേവ് ചെയ്യണമെന്നും ആദാ ശര്‍മ്മയുടെ നിബന്ധനയില്‍ പറയുന്നു.

ട്വിറ്റർ പോസ്റ്റിന്റെ പൂർണ്ണരൂപം:-
 
 
വരനെ ആവശ്യമുണ്ട്. അദ്ദേഹം ഉള്ളി കഴിക്കരുത്, ജാതി, നിറം, മതം, ഷൂ സൈസ്, വിസ, ബൈസെപ് സൈസ്, ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ്, ജാതകം എന്നിവ പ്രശ്‌നമല്ല. നീന്തല്‍ അറിയണമെന്ന് നിര്‍ബന്ധമില്ല. മൂന്ന് നേരം പാചകം ചെയ്ത് ചിരിച്ച മുഖത്തോടെ വിളമ്പണം. എല്ലാ ദിവസവും മുഖം ഷേവ് ചെയ്യണം. പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ. ദിവസം അഞ്ച് ലിറ്റര്‍ വെള്ളം കുടിക്കാന്‍ അനുവദിക്കും. മദ്യം, മാംസം എന്നിവ വീടിന് അകത്തും പുറത്തും നിരോധിച്ചിരിക്കുന്നു. ഇന്ത്യയിലെ എല്ലാ ഭാഷകളെയും അദ്ദേഹം ബഹുമാനിക്കണം. എല്ലാ ഭാഷകളെയും അദ്ദേഹം ബഹുമാനിക്കണം. എല്ലാ ഭാഷകളിലുമുള്ള സിനിമ കാണണം. ആസ്വദിക്കണം.

അനുബന്ധ വാര്‍ത്തകള്‍

Next Article