'അതിൽ സ്വയംഭോഗം ചെയ്യുന്ന ഒരു രംഗമുണ്ടായിരുന്നു’ - രാജീവ് രവി ചിത്രം വേണ്ടെന്ന് വെച്ചതിന്റെ കാരണം പറഞ്ഞ് ഷെയിൻ നിഗം

എസ് ഹർഷ
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (12:17 IST)
2014 ല്‍ രാജീവ് രവിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഞാന്‍ സ്റ്റീവ് ലോപ്പസ്. അഹാന കൃഷ്ണ കുമാർ, ഫര്‍ഹാന്‍ ഫാസിൽ എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങൾ. എന്നാല്‍ ചിത്രത്തിലേക്ക് ആദ്യം നായകനായി പരിഗണിച്ചിരുന്നത് ഷെയിന്‍ നിഗത്തിനെ ആയിരുന്നു.
 
ആദ്യ ചിത്രമായിരുന്നിട്ട് കൂടി ഷെയിൻ ചിത്രത്തിൽ നിന്നും പിന്മാറിയിരുന്നു. സൌത്ത് ലൈവിനു നൽകിയ അഭിമുഖത്തിലാണ് എന്തുകൊണ്ടാണ് രാജീവ് രവി ചിത്രം വേണ്ടെന്ന് വെച്ചതെന്ന് പറയുകയാണ് ഷെയിൻ. 
 
‘എനിക്കന്ന് 17 വയസ്സ് മാത്രമേ പ്രായമുള്ളൂ. കോളേജില്‍ ഫസ്റ്റ് ഇയറാണ്. അങ്ങനെ ഷൂട്ടിങ് തുടങ്ങാന്‍ ഒരാഴ്ച മുമ്പ് രാജീവ് രവി സാര്‍ എന്നോട് പറഞ്ഞു. ഇതില്‍ ഒരു സ്വയംഭോഗം ചെയ്യുന്ന രംഗമുണ്ടെന്ന്. ഞാന്‍ ആകെ ഞെട്ടിപ്പോയി. ഇത് വീട്ടില്‍ പറയാന്‍ പേടി.’
 
‘സൗബിനിക്കയാണ് ഒടുവില്‍ ഈ കാര്യം എന്റെ വീട്ടില്‍ അവതരിപ്പിക്കുന്നത്. വാപ്പിച്ചയ്ക്കും ഉമ്മച്ചിക്കും അത് കേട്ടപ്പോള്‍ താല്‍പര്യം തോന്നിയില്ല. കാരണം ഞാന്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയില്‍ ഇങ്ങനെ ഒരു രംഗമുണ്ടെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. അതുകൊണ്ടാണ് ഞാന്‍ അന്ന് സിനിമയില്‍ നിന്ന് പിന്‍മാറിയത്.’ സൗത്ത് ലൈവുമായുള്ള അഭിമുഖത്തില്‍ സൗബിന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article