സീരിയല്‍ ചിത്രീകരണത്തിനിടെ നടിമാര്‍ തമ്മില്‍ 'പോര്'; പരസ്പരം മര്‍ദ്ദിച്ചെന്നും റിപ്പോര്‍ട്ട് !

രേണുക വേണു
ബുധന്‍, 24 ജൂലൈ 2024 (11:30 IST)
Renjini and Sajitha Betti

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന 'ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം' സീരിയലിന്റെ ചിത്രീകരണത്തിനിടെ പ്രമുഖ നടിമാര്‍ തമ്മില്‍ തര്‍ക്കം. നടിമാരായ രഞ്ജിനിയും സജിത ബേട്ടിയുമാണ് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് സീരിയലിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചെന്നും റിപ്പോര്‍ട്ടുണ്ട്. 
 
സീനിയോറിറ്റിയെ ചൊല്ലിയാണ് ഇരു താരങ്ങളും തമ്മില്‍ പോര് തുടങ്ങിയത്. ഒടുവില്‍ അത് കൈയാങ്കളിയിലേക്കും എത്തി. തിരുവനന്തപുരം വെള്ളായണിയില്‍ ആണ് ചിത്രീകരണം നടന്നിരുന്നത്. ഭാവചിത്ര ജയകുമാറാണ് ഈ സീരിയലിന്റെ നിര്‍മാതാവ്. ചിത്രീകരണം നിര്‍ത്തിവച്ചതോടെ നിര്‍മാതാവിന് വലിയ നഷ്ടം ഉണ്ടായിരിക്കുകയാണ്. അണിയറ പ്രവര്‍ത്തകരുടെയും സഹതാരങ്ങളുടെയും മുന്നില്‍ വെച്ചാണ് ഇരു താരങ്ങളും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. കൈയാങ്കളിയില്‍ ഇരുവര്‍ക്കും നേരിയ പരുക്കുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രഞ്ജിനി. ഇപ്പോള്‍ സീരിയല്‍ രംഗത്തും സജീവമാണ്. ബാലതാരമായി മലയാളത്തിലേക്ക് എത്തിയ സജിത ബേട്ടി തെങ്കാശിപ്പട്ടണം, മേലേവാര്യത്തെ മാലാഖക്കുട്ടികള്‍, റെഡ് സല്യൂട്ട്, ഈ പട്ടണത്തില്‍ ഭൂതം, സീനിയേഴ്‌സ്, താപ്പാന തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article