നടി പാർവതി നായർ വിവാഹിതയായി; വരൻ ആശ്രിത്

നിഹാരിക കെ.എസ്
തിങ്കള്‍, 10 ഫെബ്രുവരി 2025 (13:59 IST)
നടി പാർവതി നായർ വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയായ ബിസിനസ്സുകാരൻ ആശ്രിതാണ് വരൻ. ചെന്നൈയിൽ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
 
ഈ അടുത്താണ് തന്റെ പ്രണയത്തിന്റ സന്തോഷം പാർവതി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എന്റെ പ്രണയത്തിനൊപ്പം ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടക്കാൻ പോകുന്നു എന്ന് പറയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഒരു പാർട്ടിയിൽ വെച്ച് ആണ് ഞാൻ ആശ്രിതിനെ ആദ്യമായി കാണുന്നത്. തീർത്തും യാദൃശ്ചികമായൊരു കണ്ടുമുട്ടൽ. ആ ദിവസം ഞങ്ങൾ മുൻപരിചയം ഉള്ളവരെ പോലെ ഒരുപാട് സംസാരിച്ചു, പക്ഷേ സത്യം പറഞ്ഞാൽ, കൂടുതൽ അടുത്തറിയാൻ ഞങ്ങൾക്ക് കുറച്ച് മാസങ്ങൾ എടുത്തു,' എന്നായിരുന്നു പാർവതി പറഞ്ഞത്.
 
മലയളിയായ പാർവതി മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തുന്നത്. വി കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് യക്ഷി, ഫെയ്ത്ഫുള്ളി യുവേഴ്‌സ്, നീ കൊ ഞാ ചാ, ഡോള്‍സ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ട താരം കന്നഡയിലും തമിഴിലും ചിത്രങ്ങള്‍ ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

Next Article