നടി നൈല ഉഷയ്ക്ക് ഇന്ന് പിറന്നാള്‍, ആശംസകളുമായി ആരാധകര്‍

കെ ആര്‍ അനൂപ്
വ്യാഴം, 25 മാര്‍ച്ച് 2021 (15:00 IST)
ചുരുങ്ങിയകാലം കൊണ്ട് മലയാള സിനിമയില്‍ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ താരമാണ് നൈല ഉഷ. തന്റെ 37-ാം ജന്മദിനം ആഘോഷിക്കുകയാണ് നടി. ഈ വേളയില്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. 
 
മമ്മൂട്ടിയുടെ കുഞ്ഞനന്തന്റെ കടയിലൂടെയാണ് നൈല മലയാള സിനിമയിലെത്തിയത്. തുടക്കം മുതലേ നടി ചെയ്ത ഓരോ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. പുണ്യാളന്‍ അഗര്‍ബത്തീസ്,പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങള്‍ അക്കൂട്ടത്തില്‍ ചിലതുമാത്രം. ഇന്ന് കൈനിറയെ സിനിമകളാണ് താരത്തിന്. സുരേഷ് ഗോപിക്കൊപ്പം 'പാപ്പന്‍', 'പ്രിയന്‍ ഓട്ടത്തിലാണ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിലാണ് നൈല. മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രമാണ് അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്നത്. ഈ ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ നടി അവതരിപ്പിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article