അപകടമുണ്ടായതിന് പിന്നാലെ തന്നെയാരും രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്ന് നടി മേഘ മാത്യൂ. കാര്‍ തലകീഴായി മറിഞ്ഞിട്ടും ആരും സഹായിക്കാന്‍ തായ്യാറായില്ല. മൊബൈലില്‍ ചിത്രം പകര്‍ത്തുന്നതിനാണ് മിക്കവരും ശ്രമിച്ചത്. ആശുപത്രിയിലേക്ക് പോകുമ്പോള്‍ കരച്ചിലടക്കാന്‍ സാധിച്ചില്ലെന്നും താരം പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ നല്ല മഴയായിരുന്നു. എതിരെ അതിവേഗത്തില്‍ വന്നു കാര്‍ തന്റെ കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തല കീഴായി മറിഞ്ഞു. ഓടിക്കൂടിയവര്‍ മൊബൈലില്‍ ചിത്രം എടുത്ത ശേഷം മടങ്ങിയെന്നും മേഘ വ്യക്തമാക്കി.
ഭാഗ്യം കൊണ്ടു മാത്രമാണ് ഇത്രയും വലിയ അപകടത്തില്‍ നിന്നു രക്ഷപെടാന്‍ കഴിഞ്ഞത്. അപകടസമയത്ത് എയര്‍ബാഗ് നിവര്‍ന്നത് രക്ഷയായി. കയ്യില്‍ ചെറിയൊരു മുറിവു മാത്രമാണ് ഉണ്ടായതെന്നും മേഘ പറഞ്ഞു.
ഞായറാഴ്ച രാവിലെ മുളന്തുരുത്തി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപത്തു വെച്ചായിരുന്നു മേഘയുടെ കാര്‍ അപകടത്തില്‍ പെട്ടത്. തലനാരിഴയ്ക്കാണ് നടി രക്ഷപെട്ടത്. സംഭവസ്ഥലത്ത് എത്തിയ ഫോട്ടോഗ്രാഫറാണു മേഘയെ കാറില്‍ നിന്നു രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചത്.