‘ഞാനും ലിജോ മോളും പ്രണയത്തിലാണ്’ - ഷാലു റഹിം പറയുന്നു

Webdunia
തിങ്കള്‍, 11 ജൂണ്‍ 2018 (16:23 IST)
ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയ രണ്ട് യുവതാരങ്ങൾ ആണ് ലിജോ മോളും ശാലു റഹീമും. ഇരുവരും പ്രണയത്തിലാണ് , വിവാഹം കഴിഞ്ഞു എന്നൊക്കെയാണ് പാപ്പരാസികൾ പറഞ്ഞുണ്ടാക്കിയത്. ഇപ്പോഴിതാ, ഏറെ ചർച്ച ചെയ്ത വിവാഹ വിവാദ വാർത്തയോട്ര് പ്രതികരിക്കുകയാണ് ഷാലു.
 
‘അതെല്ലാം ഫേക്ക് ന്യൂസ് ആണ്. ഞങ്ങടെ വിവാഹം കഴിഞ്ഞിട്ടില്ല. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് അല്ലാതെ കല്യാണം ഇതുവരെ കഴിഞ്ഞിട്ടില്ല അതുകൊണ്ട് തന്നെ ദയവ് ചെയ്ത് ഇനി ഇങ്ങനത്തെ ഫേക്ക് ന്യൂസ് പരത്തരുത് “- എന്നാണ് ഷാലു അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
 
കട്ടപ്പനയിലെ റിത്വിക് റോഷൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് ലിജോ മോൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article