അല്ലെങ്കിലും പിണക്കങ്ങൾ എല്ലാം എത്ര നാളത്തേക്കാണ്. പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നതും ഒത്തുതീർപ്പാക്കപ്പെടുന്നതും ആഘോഷങ്ങൾക്കിടയിലാണ്. അത്തരത്തിൽ സിനിമാമേഖലയിലെ ഒരു പ്രശ്നം കഴിഞ്ഞ ദിവസം സോൾവായിരിക്കുകയാണ്.
സംവിധായകൻ മേജർ രവിയും നടൻ ഉണ്ണി മുകുന്ദനും തമ്മിലുള്ള പിണക്കം എല്ലാവർക്കും അറിയാവുന്നതാണ്. ഏതായാലും ഇരുവരുടെയും പിണക്കത്തിന് വിരാരമായിരിക്കുകയാണ്. ഇന്നലെ ലുലു മാരിയറ്റ് ഹോട്ടലില്‍ സംവിധായകന്‍ മേജര്‍ രവിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷത്തിനിടെയാണ് പിണക്കത്തിന് വിരാമമായത്.
മമ്മൂട്ടി, ആസിഫ് അലി, ജയസൂര്യ, ലാൽ തുടങ്ങിയ വമ്പൻ താരനിരയായിരുന്നു ഹോട്ടലിൽ എത്തിയത്. ആഘോഷങ്ങളുടെ ചിത്രങ്ങള്‍ മേജര്‍ രവി തന്നെ ഫെയ്സ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു.