നവീനൊപ്പമുള്ള ആദ്യപിറന്നാൾ ആഘോഷമാക്കി ഭാവന

Webdunia
വ്യാഴം, 7 ജൂണ്‍ 2018 (11:41 IST)
വിവാഹ ശേഷമുള്ള ആദ്യപിറന്നാളാണ് ഭാവനയ്‌ക്ക്. ആശംസകൾ അറിയിക്കാൻ സോഷ്യൽ മീഡികളിലും മറ്റും ആരാധകർ മത്സരിക്കുകയാണ്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഭാവനയ്‌ക്ക് ആശംസകൾ അറിയിക്കാൻ മറന്നിട്ടില്ല. കുട്ടിക്കാല ചിത്രം പങ്കിട്ടുകൊണ്ടാണ് ഭാവനയുടെ സഹോദരൻ ആശംസകൾ അറിയിച്ചത്.
 
വിവാഹ ശേഷം താരം കുടുംബിനിയായി ഒതുങ്ങിക്കഴിയുമോ എന്നാണ് ആരാധകരുടെ സംശയം. എന്നാൽ നവീൻ സിനിമയിൽ നിന്നുള്ള ആളായതുകൊണ്ടുതന്നെ താൻ വീണ്ടും സിനിമയിൽ സജീവമാകുമെന്ന് ഭാവന പറഞ്ഞിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ താരം ഇത് വെളിപ്പെടുത്തിയിരുന്നു.
 
നിരവധി പ്രശ്‌നങ്ങൾ തരണം ചെയ്‌തുകൊണ്ടാണ് ഭാവന തന്റെ സന്തോഷങ്ങളെ തിരികെപ്പിടിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിന്ന താരത്തിന്റെ മടങ്ങിവരവിനായാണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article