കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനുവേണ്ടി പ്രചാരണം നടത്തിയ കന്നഡ നടി ഭാവന രാമണ്ണ കൂടുവിട്ടു ബിജെപിയിൽ ചേർന്ന വാർത്ത കഴിഞ്ഞ ദിവമാണ് വന്നത്. എന്നാൽ, ഇത് മലയാളികളുടെ പ്രിയതാരം ഭാവനയാണെന്ന് കരുതി ചിലർ താരത്തിന്റെ ഫേസ്ബുക്കിൽ അസഭ്യവർഷം നടത്തുകയാണ്.
ഇടത് അനുഭാവികളാണ് ഭാവനയെ മോശമായി ചിത്രീകരിക്കുന്നതെന്നും, അതല്ല ഇടത് അനുഭാവികളെന്ന വ്യാജേന ബിജെപിക്കാർ തന്നെ ചെയ്യുന്ന പരിപാടിയാണ് ഇതെന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. അതേസമയം, സംഭവം എന്താണെന്ന് മനസ്സിലാകെ അന്തംവിട്ടിരിക്കുകയാണ് താരത്തിന്റെ കുടുംബമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഭാവന ബിജെപി അംഗത്വം നേടിയതിന് ശേഷം സംസ്ഥാന നേതൃത്വം ബംഗളൂരുവില്‍ നടത്തിയ പത്ര സമ്മേളനത്തിൽ ആയിരുന്നു ഭാവന ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം നിയമസഭയിലേക്കു മത്സരിക്കാൻ കോണ്‍ഗ്രസ് ടിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതിൽ തഴയപ്പെട്ടതാണ് നടിയുടെ പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിലെന്നു വിലയിരുത്തപ്പെടുന്നു.