വാക്ക് പാലിച്ചില്ല; നടി ഭാവന ബിജെപിയിൽ ചേർന്നു

വ്യാഴം, 10 മെയ് 2018 (20:29 IST)
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു​വേണ്ടി പ്രചാരണം നടത്തിയ കന്നഡ നടി ഭാവന രാമണ്ണ കൂടു​വിട്ടു ബിജെപിയിൽ ചേർന്നു.

ഭാവന ബിജെപി അംഗത്വം നേടിയതിന് ശേഷം സംസ്ഥാന നേതൃത്വം ബംഗളൂരുവില്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം അവശേഷിക്കവയാണ് താരത്തിന്റെ അപ്രതീക്ഷിത നീക്കം.

ഈ വർഷം നിയമസഭയിലേക്കു മത്സരിക്കാൻ കോണ്‍ഗ്രസ് ടിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതിൽ തഴയപ്പെട്ടതാണ് നടിയുടെ പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിലെന്നു വിലയിരുത്തപ്പെടുന്നു.

2013 കർണാടക നിയമസഭ തിരഞ്ഞെടുപ്പിലും 2014ലെ പൊതുതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനു വേണ്ടി പ്രചാരണം നയിച്ച വ്യക്തിയാണ് ഭാവന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍