അഭ്യൂഹങ്ങൾക്ക് അവസാനം; ഭാവന നവീന് സ്വന്തമാകുന്നു

Webdunia
വെള്ളി, 15 ഡിസം‌ബര്‍ 2017 (14:05 IST)
തെന്നിന്ത്യയിലെ സൂപ്പർനടി ഭാവന വിവാഹിതയാകുന്നു. ഡിസംബർ 22ന് തൃശൂരിൽ വെച്ചാണ് വിവാഹം നടക്കുക. ഭാവനയും കന്നഡ നിർമാതാവ് നവീനും തമ്മിലുള്ള വിവാഹ നിശ്ചയം ഈ വർഷം കഴിഞ്ഞതാണ്. ലളിതമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും പങ്കെടുക്കുക.
 
അധികം ആരേയും അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു ഭാവനയുടെ വിവാഹനിശ്ചയം നടന്നത. നിശ്ചയത്തിൽ അടുത്ത സുഹൃത്തും നടിയുമായ മഞ്ജു വാര്യർ പങ്കെടുത്തിരുന്നു. പിന്നാലെ ഭാവനയുടെ വിവാഹത്തെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നു. 
 
വിവാഹശേഷവും താൻ അഭിനയം തുടരുമെന്നും വിവാഹത്തോടെ അഭിനയജീവിതം ഉപേഷിക്കാൻ പ്ലാൻ ഇല്ലെന്നും താരം മുന്നേ പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article