‘വിമന്‍ കളക്ടീവ് അല്ല വിമന്‍ സെലക്ടീവാണ്’; സുരഭി വിഷയത്തില്‍ മൗനം പാലിച്ച വിമണ്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ പിസി വിഷ്ണുനാഥ്

വെള്ളി, 15 ഡിസം‌ബര്‍ 2017 (10:08 IST)
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണു നാഥ്. ദേശീയ അവാര്‍ഡ് ജേതാവായ സുരഭിയെ ഐഎഫ്എഫ്കെ യിലേക്ക് ക്ഷണിക്കാതിരുന്ന നടപടിയേയാണ് അദ്ദേഹം വിമര്‍ശിച്ചത്.
 
 ‘കേരളത്തിന്റെ അഭിമാനമാണ് ഐഎഫ്എഫ്കെ. ഇത്തവണ അതിന്റെ ശോഭ കെടുത്തിയത് സുരഭിയുമായും മിന്നാമിനുങ്ങുമായും ബന്ധപ്പെട്ട വിവാദമാണ്. വിവാദത്തെ സംബന്ധിച്ച് ഉത്തരവാദത്തപ്പെട്ട ചിലരുടെ പ്രതികരണവും മറ്റു ചിലരുടെ പ്രതികരണമില്ലായ്മയുമാണ് ഇത് പറയാന്‍ എന്നെ പ്രേരിപ്പിച്ചത്.
 
എന്റെ അഭിപ്രായത്തില്‍ സുരഭിയെ ക്ഷണിക്കണമായിരുന്നുവെന്നും. ഒരുപാട് കാലങ്ങള്‍ക്ക് ശേഷം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കേരളത്തിലേക്ക് കൊണ്ടുവന്ന നടിയാണ് സുരഭി. അവരെ ഉദ്ഘാടനവേദിയില്‍ ആദരിക്കേണ്ട ചുമതല അക്കാദമിക്കുണ്ടായിരുന്നുവെന്നും വിഷ്ണുനാഥ് പറഞ്ഞു.
 
വിമന്‍ കളക്ടീവ് ഇന്‍ സിനിമ ഇതിനെതിരെ പ്രതികരിച്ചില്ല. നടിമാര്‍ക്ക് നേരെയുള്ള അക്രമങ്ങളും അധിക്ഷേപങ്ങളും എല്ലാം പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ ഉയര്‍ന്നുവന്ന കൂട്ടായ്മയാണിത്. അവര്‍ ഇതിനെതിരെ ഒരു വാക്ക് പോലും പ്രതികരിച്ചില്ല. അതാണ് ഞാന്‍ പറഞ്ഞത് ഈ സംഘടന വിമന്‍ കളക്ടീവ് അല്ല വിമന്‍ സെലക്ടീവാണ് എന്ന്. അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി പ്രതികരിക്കുക എന്നതാണ് രീതിയെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍