‘നഖങ്ങള്‍ ഉരച്ചു മൂര്‍ച്ച കൂട്ടുമ്പോള്‍ കിട്ടുന്ന ഒരു സുഖം ആര്‍ക്കെങ്കിലും കിട്ടുന്നുണ്ടെങ്കില്‍ അതിലും സന്തോഷം മാത്രം’: റഫീഖ് അഹമ്മദ്

വെള്ളി, 15 ഡിസം‌ബര്‍ 2017 (09:08 IST)
മതവിരുദ്ധതയ്ക്കും വര്‍ഗീയതയ്ക്കുമെതിരെ വിശ്വാസികള്‍ സംഘടിക്കണമെന്ന സന്ദേശവുമായി രാഹുല്‍ ഈശ്വറും കെപി രാമനുണ്ണിയും നടത്താനിരുന്ന സദ്ഭാവനായാത്ര നീട്ടി വെച്ചതായി റഫീഖ് അഹമ്മദ്. അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് ഇത് അറിയിച്ചത്. കൂടുതല്‍ വിപുലവും ഫലപ്രദവുമായ ആസൂത്രണത്തിനായാണ് നീട്ടിവെക്കുന്നതെന്ന് റഫീഖ് അഹമ്മദ് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
 
‘ഇതൊരു ശബരിമല യാത്ര മാത്രമായി ചില സുഹൃത്തുക്കള്‍ ചുരുക്കിക്കണ്ടത് പോസ്റ്റ് മുഴുവന്‍ വായിക്കാന്‍ സമയം കിട്ടാത്തതു കൊണ്ടോ മറ്റോ ആയിരിക്കും എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. നഖങ്ങള്‍ ഉരച്ചു മൂര്‍ച്ച കൂട്ടുമ്പോള്‍ കിട്ടുന്ന ഒരു സുഖം ആര്‍ക്കെങ്കിലും കിട്ടുന്നുണ്ടെങ്കില്‍ അതിലും സന്തോഷം മാത്രം.’
 
കേരളത്തിന്റെ പ്രമുഖ മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് മതസമുന്നയം നടത്തുകയെന്ന ലക്ഷ്യത്തോടെ രാഹുല്‍ ഈശ്വറും കെപി രാമനുണ്ണിയും രംഗത്ത് വന്നിരുന്നു. മതവിരുദ്ധതര്‍ക്കും വര്‍ഗ്ഗീയതയ്ക്കുമെതിരെ വിശ്വാസികള്‍ സംഘടിക്കണമെന്ന സന്ദേശവുമായാണ് യാത്ര തുടങ്ങുന്നത്. 
 
സാഹിത്യകാരന്‍ കെപി രാമനുണ്ണി, കവി റഫീഖ് അഹമ്മദ്, ശബരിമല തന്ത്രി കുടുംബത്തിലെ രാഹുല്‍ ഈശ്വര്‍ എന്നിവരാണ് യാത്രയക്ക് നേതൃത്വം നല്‍കുന്നത്. ഡിസംബര്‍ 27 ന് കാഞ്ഞങ്ങാട് ശ്രീകുറുംബ ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന യാത്ര 30 ന് ശബരിമലയില്‍ എത്തുമെന്നാണ് തീരുമാനിച്ചത്.
 
അതിനിടയില്‍ കേരളത്തിന്റെ പ്രമുഖ ക്ഷേത്രങ്ങളിലും യാത്ര നടത്തുന്നതാണ് എന്ന് കെപി രാമനുണ്ണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന്റെ ആത്മീയതയും,ബഹുസ്വരതയുടെയും അനുഭൂതികള്‍ ഉയര്‍ത്തുകയാണ് യാത്രയുടെ ലക്ഷ്യമെന്നാണ് സംഘാടകര്‍ പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍