മമ്മൂട്ടിയുടെ കസബയെ നടി പാർവതി പരസ്യമായി വിമർശിച്ച വിഷയത്തിലായിരുന്നു രൂപേഷിന്റെ പ്രതികരണം. അതുല്ല്യമായ ഒരുപാട് സിനിമകള്‍ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് തന്നെ നിരാശപ്പെടുത്തി എന്നായിരുന്നു പാർവതി പറഞ്ഞത്.
രൂപേഷിന്റെ വാക്കുകൾ:
ഒരു നടനോ അല്ലെങ്കിൽ നടിയൊ സിനിമയിലെ ഏതെങ്കിലും തരത്തിലുള്ള കഥാപാത്രങ്ങളെ തങ്ങളുടെ അഭിനയ മികവ് കൊണ്ട് മികവുറ്റതാക്കുമ്പോൾ അവർ അഭിനയിക്കുകയല്ല മറിച്ച് , ജീവിക്കുകയാണ് എന്ന് നമ്മൾ വിശ്വസിച്ചുപോകാറുണ്ട്.. ഇത് തെളിയിക്കുന്നത് ആ നടന്റേയോ അല്ലെങ്കിൽ നടിയുടെയോ അത്ഭുതകരമായ അഭിനയ മികവിനെയാണ്... നമ്മൾ പ്രേക്ഷകർക്ക് അവരുടെ അഭിനയ മികവിനെ വിമർശിക്കാനോ അഭിപ്രായം പറയാനോ ഒക്കെയുള്ള സ്വാതന്ത്ര്യം ഉണ്ട് ,പക്ഷെ അത് ആ നടന്റെയോ നടിയുടെയോ ധാർമികമായവശത്തെ അല്ല , മറിച്ച് ആ കഥാപാത്രത്തെ ആണ്.