നടി അമല പോളിന് വിവാഹം,പ്രൊപ്പോസല്‍ വീഡിയോയുമായി ജഗത് ദേശായി

കെ ആര്‍ അനൂപ്
വ്യാഴം, 26 ഒക്‌ടോബര്‍ 2023 (15:09 IST)
നടി അമല പോളിന്റെ വിവാഹ വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്. സുഹൃത്ത് ജഗത് ദേശായി നടിയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 'ജിപ്‌സി ക്യൂന്‍ യെസ് പറഞ്ഞു'എന്നാണ് ജഗത് വീഡിയോയ്ക്ക് താഴെ എഴുതിയിരിക്കുന്നത്. വെഡ്ഡിംഗ് ബെല്‍സ് എന്ന ഹാഷ്ടാഗോടെ ജഗത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
 
ജഗത്തിന്റെ പ്രൊപ്പോസല്‍ അമല സ്വീകരിക്കുന്നതും അദ്ദേഹത്തിന് സ്‌നേഹ ചുംബനം നല്‍കുന്നതും വീഡിയോയില്‍ കാണാനാകുന്നു. വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. നേരത്തെ തന്നെ ജഗത് ദേശായിക്കൊപ്പമുള്ള ചിത്രം അമല പങ്കുവെച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്ത അന്നേരം പുറത്തുവന്നിരുന്നു.
 
2014 ല്‍ തമിഴ് സംവിധായകന്‍ എ.എല്‍ വിജയി അമല വിവാഹം ചെയ്തിരുന്നു. പിന്നീട് വിവാഹമോചിതയായി.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article