ദിലീപ് അമ്മയുടെ മകൻ തന്നെ, അമ്മയ്ക്കായി നൽകിയത് 5 കോടി!

Webdunia
തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (11:24 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് എന്തുകൊണ്ടാണ് താരസംഘടനയായ അമ്മ ദിലീപിനെതിരെ ശക്തമായ ഒരു നടപടി സ്വീകരിക്കാത്തതെന്ന് സോഷ്യൽ മീഡിയകളിലും ഡബ്ല്യുസിസിയിലും ചോദ്യങ്ങളുയർന്നിരുന്നു. അമ്മയുടെ ഈ ഇരട്ടത്താപ്പിനെതിരെ ഡബ്ല്യുസിസി രംഗത്തെത്തുകയും ചെയ്തു. 
 
ഇപ്പോഴിതാ, എന്തുകൊണ്ടാണ് അമ്മ ദിലീപിനെ സംരക്ഷിക്കുന്നതെന്ന് നടൻ മഹേഷ് വ്യക്തമാക്കുന്നു. താരസംഘടനയ്ക്ക് അഞ്ച് കോടി രൂപ തന്നയാളാണ് ദിലീപ് എന്നും അദ്ദേഹത്തോട് വിധേയത്വം തോന്നുന്നതില്‍ എന്താണ് തെറ്റെന്നും നടന്‍ മഹേഷ് ചോദിക്കുന്നു. 
 
സംഘടനക്കെതിരേ ആരോപണം ഉന്നയിക്കുന്ന നടിമാരൊന്നും ധനസമാഹരണത്തില്‍ പങ്കാളികള്‍ ആകാറില്ല. മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈമില്‍ സംസാരിക്കുകയായിരുന്നു മഹേഷ്. ‘ഈ പറയുന്ന നടിമാരൊന്നും സംഘടനയക്കൊപ്പം ഒരു കാര്യങ്ങളിലും സഹകരിക്കാറില്ല. ഒരു സിനിമ നിര്‍മ്മിച്ച് അതിന്റെ ലാഭം വഴി, ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചരക്കോടി തന്നയാളോട് ഞങ്ങള്‍ക്ക് വിധേയത്വം തോന്നുന്നതില്‍ എന്താണ് തെറ്റെന്നും മഹേഷ് ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article