സ്വന്തം പെങ്ങളും അമ്മയുമായ സ്ത്രീയെ വലിച്ചു കീറണമെന്ന് പുരുഷന്‍, ഇപ്പോൾ നടത്തുന്ന സമരമാണ് സ്ത്രീവിരുദ്ധം: കുരീപ്പുഴ ശ്രീകുമാർ

തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (09:21 IST)
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാനൊരുങ്ങുന്ന സർക്കാരിനെതിരെ രൂക്ഷ വിമർശനവും പ്രതിഷേധവുമാണ് സംസ്ഥാനത്തെങ്ങും നടക്കുന്നത്. സ്ത്രീ പ്രവേശനത്തെ എതിർക്കുന്നത് ദുരാചാരണ സംരക്ഷണ സമരമാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. 
 
സമരം സ്ത്രീവിരുദ്ധമാണ്. സ്ത്രീ അശുദ്ധയാണെന്ന് വിളിച്ചുപറയുകയാണ് അവര്‍. സ്വന്തം പെങ്ങളും അമ്മയും മകളുമൊക്കെയായ സ്ത്രീയെ വലിച്ചു കീറണമെന്ന് പുരുഷന്‍ ആഹ്വാനം ചെയ്യുന്നത് കഷ്ടമാണെന്ന് അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
 
സന്താനോല്‍പാദന ശേഷിയുടെ തെളിവായ ശാരീരികാവസ്ഥയുടെ പേരില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കണമെന്നു പറയുന്നതില്‍ എന്തര്‍ഥമെന്നും കുരീപ്പുഴ ചോദിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍