സുപ്രീംകോടതിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു. ആ വിധിയെ അത്രയും ബഹുമാനിക്കുന്നു. ഇത് സ്ത്രീ സമത്വത്തിന്റെയോ സ്ത്രീകളെ മാറ്റിനിര്‍ത്തലിന്റെയോ കാര്യമല്ല. എന്ത് അരുതെന്നു പറയുന്നുവോ, അത് ചെയ്തു കാണിക്കാനുള്ള പ്രവണതയായേ ഇത്തരക്കാരുടെ വാദത്തെ കാണാനാകൂ എന്ന് അനുശ്രീ പറയുന്നു.
എല്ലായിടത്തും സമത്വം വേണം എന്നു നിര്‍ബന്ധം പിടിക്കാനാകുമോ? സദ്ഗുരു ഒരു വീഡിയോയില്‍ പറയുന്നതു പോലെ അങ്ങനെയാണെങ്കില്‍ ആണിനും പെണ്ണിനും എന്തിനാണ് രണ്ടു ടോയ്‌ലറ്റുകള്‍? സമത്വം വേണം എന്നു പറയുന്നവര്‍ പുരുഷന്മാരുടെ ടോയ്‌ലറ്റില്‍ പോകാറുണ്ടോ? പുരുഷന്‍മാര്‍ ഷര്‍ട്ട് ഊരിയിട്ടാണ് ക്ഷേത്രത്തിനുള്ളില്‍ കയറാറുള്ളത്. സ്ത്രീകള്‍ക്ക് അതുപോലെ വേണമെന്നു കരുതാനാകുമോ? അനുശ്രീ ചോദിക്കുന്നു.