ഭീഷണി മാറി, അപമാനിക്കലും നിർത്തി, ഇപ്പോൾ അപേക്ഷയുമായി ബാല; അവസാന അടവെന്ന് കമന്റ്

നിഹാരിക കെ.എസ്
തിങ്കള്‍, 17 മാര്‍ച്ച് 2025 (11:10 IST)
മുൻഭാര്യ എലിസബത്ത് ഉദയന്റെ ആരോപണങ്ങൾക്കും വെളിപ്പെടുത്തലുകൾക്കും പിന്നാലെ നടൻ ബാലയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ വിമർശനം. തുടക്കത്തിൽ ഭീഷണി സ്വരത്തിലായിരുന്നു ബാലയുടെ പ്രതികരണം. എന്നിട്ടും എലിസബത്ത് വീഡിയോ ഇടുന്നത് നിർത്താതെ വന്നതോടെ, എലിസബത്തിന്റെ മുൻബന്ധത്തെ ഇതിലേക്ക് വലിച്ചിടുകയും എലിസബത്തിന് മാനസികരോഗമാണെന്ന് ആരോപിക്കുകയും ചെയ്തു. എന്നിട്ടും എലിസബത്ത് പിന്നോട്ട് ഒരടി പോലും വച്ചില്ല. ഇതോടെ, ഇപ്പോൾ മയപ്പെടുകയാണ് ബാല. സമവായ ശ്രമത്തിന് നടൻ ബാല രംഗത്തെത്തിയതോടെ ഇത് അവസാന അടവാണെന്ന് സോഷ്യൽ മീഡിയ ചൂടിനിക്കാട്ടി. 
 
തന്നെയും കുടുംബത്തെയും വെറുതെ വിടാൻ എലിസബത്തിനോട് ബാല അപേക്ഷിക്കുന്നു. താനും എലിസബത്തും ഒരുമിച്ച് ജീവിച്ചവരാണെന്നും എലിസബത്ത് മാനസിക പ്രശ്നമുണ്ടെന്നും ബാല പുതിയ വീഡിയോയിൽ പറയുന്നുണ്ട്. തന്റെ മുറിയിലേക്ക് ബാല മറ്റൊരാളെ വിളിച്ച് കയറ്റിയെന്ന ആരോപണത്തിന് തെളിവായി കഴിഞ്ഞ ദിവസം ശബ്ദരേഖ എലിസബത്ത് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബാല പ്രതികരണവുമായെത്തിയിരിക്കുന്നത്.
 
'എന്റെ ജീവിതത്തിൽ എലിസബത്ത് എന്റെ കൂടെ ഉണ്ടായിരുന്നു. ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു. കുറച്ച് പ്രശ്നങ്ങളുണ്ടായി. ഞങ്ങൾ തമ്മിലുള്ള കാര്യങ്ങൾ പുറത്ത് ഒരാൾക്കും മനസിലാകില്ല. എലിസബത്ത് ഡോക്ടറാണെന്ന് പറയുന്നു. എലിസബത്തിന് വേണ്ടത് മെഡിക്കൽ അറ്റൻഷനാണ്. മീഡിയ അറ്റൻഷൻ അല്ല. ഞാൻ ഒപ്പം ജീവിച്ച മനുഷ്യനാണ്. എനിക്കേ അതിന്റെ കാര്യങ്ങൾ അറിയൂ. ഓരോ വാക്കും ഞാൻ സൂക്ഷിച്ചാണ് പറയുന്നത്. അവൾക്ക് മെഡിക്കൽ സഹായം വേണം. 
 
ഞാൻ അപേക്ഷിക്കുകയാണ്. ഞാനും കോകിലയും നന്നായി ജീവിക്ക‌ട്ടെ. നിങ്ങൾക്കെല്ലാ കാര്യവും അറിയാം. ഇതെന്റെ ലാസ്റ്റ് വീഡിയോ ആണ്. എലിസബത്തിനെക്കുറിച്ച് എനിക്കിനി സംസാരിക്കാൻ പറ്റില്ല. ഈ ടോപ്പിക്ക് നിർത്തുക. ഞാനും കോകിലയും ഒരു വഴക്കിനും ഇല്ല. ഞാൻ റേപ്പ് ചെയ്തിട്ടില്ല. ഞാനൊരു ലിവർ പേഷ്യന്റ് ആയിരുന്നു. ഇന്ന് തൊട്ട് എലിസബത്തിനെക്കുറിച്ച് ഒരു വീഡിയോയും ഞാനോ കോകിലയോ ഇടില്ല. കാരണം ഒരു സമയത്ത് അവളെന്ന സഹായിച്ചിട്ടുണ്ട്. ഇല്ലെന്ന് ഞാൻ പറയില്ല. ഞാനൊരു പേഷ്യന്റ് ആയിരുന്നപ്പോൾ എന്നെ ചികിത്സിച്ചു. 
 
ഞാനും എന്റെ കുടുംബവും സമാധാനമായി ജീവിക്കട്ടെ. ഞങ്ങൾ കല്യാണം കഴിച്ചിട്ട് അഞ്ച് മാസം ആയതേയുള്ളൂ. ഒരു കുടുംബത്തെ നശിപ്പിച്ചാൽ കർമ്മ തിരിച്ചടിക്കും. നിയമം മാറിയത് യൂട്യൂബേർസിന് അറിയില്ല. നല്ല മനസ് കൊണ്ട് പറയുകയാണ് ഞങ്ങളെ വിട്ടേക്ക്. ഞങ്ങളുടെ കുടംബത്തെ വിട്ടേക്ക്. എന്നെയും കോകിലയെയും ഞങ്ങൾക്ക് ജനിക്കാൻ പോകുന്ന കുട്ടിയെയും വിട്ടേക്ക്', ബാല ആവശ്യപ്പെട്ടു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article