അന്ന് എലിസബത്ത് തങ്കമാണെന്ന് കമന്റ്, ഇന്ന് മരിക്കാൻ കിടന്നവനെ രക്ഷിച്ച് കൊണ്ടുവന്ന് കൊലപ്പെടുത്തുന്നുവെന്ന് ആരോപണം; ബാലയുടെ വാക്കുകൾ വൈറൽ

നിഹാരിക കെ.എസ്

വ്യാഴം, 13 മാര്‍ച്ച് 2025 (16:47 IST)
പരസ്പരം കുറ്റാരോപണങ്ങളുമായി നടൻ ബാലയും മുൻ ഭാര്യ എലിസബത്തും സോഷ്യൽ മീഡിയയിൽ. എന്തുകൊണ്ട് താൻ ബാലയുമായുമൊത്തുള്ള ജീവിതത്തിൽ നിന്നും പിന്മാറി എന്നതാണ് അടുത്തിടെയായി പങ്കുവെക്കുന്ന വീഡിയോകളിലൂടെയും പോസ്റ്റിലൂടെയും എലിസബത്ത് വ്യക്തമാക്കുന്നത്. ബാലയിൽ നിന്നും പീഡനവും മാനസീകവും ശാരീരികവുമായ ഉപദ്രവങ്ങളും അനുഭവിച്ചുവെന്നും സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് വീട് വിട്ട് ഇറങ്ങിപ്പോന്നതെന്നുമാണ് എലിസബത്ത് വെളിപ്പെടുത്തിയത്.
 
എന്നാൽ എലിസബത്ത് പറയുന്നത് വെറും ആരോപണങ്ങൾ മാത്രമാണെന്നും അതിലൊന്നും സത്യമില്ലെന്നുമാണ് ബാലയുടെ വാദം. മരണത്തെ നേരിട്ട് കണ്ട് ജീവിതത്തിലേക്ക് തിരിച്ച് വന്നതുകൊണ്ട് ഒരു ഫെയറി ടെയ്ൽ ചിന്താ​ഗതിയായിരുന്നു എനിക്ക്. കാരണം എല്ലാവരും എന്നോട് അതിയായ സ്നേഹം കാണിക്കുന്നുണ്ട്. ഇനി അങ്ങോട്ട് ജീവിതം വളരെ മനോഹരമായിരിക്കുമെന്ന് കരുതി. പക്ഷെ ഇപ്പോൾ ഞാൻ അഭിമുഖീകരിക്കുന്ന കാര്യങ്ങൾ കണ്ട് നോക്കൂ.
 
മരിക്കാൻ കിടന്നവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നശേഷം കൊല്ലുന്നത് പോലെയുണ്ട്. ഞാൻ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. അന്ന് ഞാൻ മരിച്ചേനെ. ദൈവ കൃപകൊണ്ടാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. എന്തൊക്കെ വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നത്. പക്ഷെ ലൈഫ് ഇങ്ങനെയാണ്. എന്റെ സ്വർ​ഗം കോകിലയാണെന്നുമാണ് ബാല പറഞ്ഞത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍