നടൻ ബാല മൂന്നോ നാലോ വിവാഹം കഴിച്ചിട്ടുണ്ട്. മുൻഭാര്യമാരോട് വഴക്കുണ്ടാക്കുകയും അവരെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി ആരോപണമുണ്ട്. ബാല-എലിസബത്ത് വഴക്കാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ കാണാനാകുന്നത്. ബാലയ്‌ക്കെതിരെ എലിസബത്ത് നിരവധി ആരോപണം ഉന്നയിച്ചു. ഇതിന് മറുപടിയായി ബാലയുടെ ഇപ്പോഴത്തെ ഭാര്യ കോകില, എലിസബത്തിന് ഒരു ഭർത്താവുണ്ടെന്നും രഹസ്യമായി വിവാഹം കഴിഞ്ഞതാണെന്നും വാദിച്ചിരുന്നു.
ഇതോടെ താൻ നേരത്തെ വിവാഹിതയായിരുന്നു എന്നും അതൊരു ഡോക്ടറാണെന്നും വ്യക്തമാക്കുകയാണ് എലിസബത്തിപ്പോൾ. എല്ലാ കള്ളത്തരത്തിനും കൂടെ നിൽക്കുന്ന ഭാര്യയാണ് ഇപ്പോഴുള്ളതെന്ന് എലിസബത്ത് പരിഹസിക്കുന്നു. താൻ ഉൾപ്പെട്ട വിഷയങ്ങളിൽ താല്പര്യമില്ലാതെയാണ് താൻ ഇരുന്നതെന്ന് വ്യക്തമായി മനസിലാകുമെന്നും, എന്നാൽ കോകില നല്ല ഇഷ്ടത്തോടെയാണ് ബാലയ്‌ക്കൊപ്പം വീഡിയോയിൽ വരുന്നതെന്നും എലിസബത്ത് പറയുന്നു.
2019 ൽ മാട്രിമോണി വഴി കണ്ടെത്തിയ ഒരു ഡോക്ടറുമായി തന്റെ വിവാഹം കഴിഞ്ഞതാണെന്നും എന്നാൽ, വെറും മൂന്നാഴ്ച മാത്രമായിരുന്നു അതിന്റെ ആയുസെന്നും എലിസബത്ത് പറയുന്നു. ഡിവോഴ്സ് കുറച്ച് വൈകിയെന്നും ഡിവോഴ്‌സിന് തന്നെ സഹായിച്ചത് ബാലയാണെന്നും എലിസബത്ത് വ്യക്തമാക്കി.
'എന്റെ കല്യാണം 2019 മേയ് മാസത്തിൽ നടന്നതാണ്. മൂന്ന് ആഴ്ച ഞങ്ങൾ ഒരുമിച്ച് താമസിച്ചതാണ്. അതിന്റെ ഡിവോഴ്‌സ് കുറച്ച് വൈകി പോയി. മാട്രിമോണിയയിൽ നിന്നും കണ്ടെത്തിയ ഡോക്ടറെ തന്നെയാണ് കല്യാണം കഴിച്ചത്. ആരെയും അറിയിക്കാതെ രഹസ്യമായിട്ടല്ല എന്റെ വിവാഹം നടന്നത്. വീട്ടുകാർ തമ്മിൽ സംസാരിച്ച് എൻഗേജ്‌മെന്റ് ഓഡിറ്റോറിയത്തിൽ വെച്ച് 1800 പേരുടെ പരിപാടിയിലാണ് നടത്തിയത്. കല്യാണവും അതുപോലെ വലിയ പരിപാടിയായിട്ടാണ് നടത്തിയത്. അല്ലാതെ ഒളിച്ചോടി പോയി കെട്ടിയതല്ല. അത് മ്യൂച്ചലായി ഡിവോഴ്‌സായി.
നാലോ അഞ്ചോ വിവാഹം കഴിഞ്ഞിട്ടുള്ള ആളാണ് ഇങ്ങനെ പറയുന്നത്. എല്ലാം പുള്ളി അറിഞ്ഞ് കൊണ്ടാണ്. എന്റെ ഡിവോഴ്‌സിന് കൂടെ നിന്നതും ബാലയാണ്. എന്നിട്ടാണ് നിന്നെ ഞാൻ ടാർഗറ്റ് ചെയ്യും, എന്നൊക്കെ പറയുന്നത്. ഇതിന് മുൻപ് എനിക്കൊരു ഫേസ്ബുക്ക് പേജുണ്ടായിരുന്നു. അതിലാണ് ട്രോളുകളും മറ്റുമൊക്കെ പോസ്റ്റ് ചെയ്തിരുന്നത്. അതിൽ ഡിവോഴ്‌സി എന്ന് തന്നെയാണ് പ്രൊഫൈൽ കൊടുത്തത്. ആ അക്കൗണ്ടിലൂടെയാണ് ഞാൻ ഇദ്ദേഹത്തെ പ്രൊപ്പോസ് ചെയ്യുന്നത്. ഇദ്ദേഹത്തെ പറ്റിച്ചിട്ടില്ല. ആ അക്കൗണ്ട് പുള്ളി ഡിലീറ്റ് ആക്കി.
ഒപ്പം എന്റെ ഫോൺ എറിഞ്ഞ് പൊട്ടിക്കുകയും അതിലുണ്ടായിരുന്ന സിം അദ്ദേഹത്തിനൊപ്പമുള്ള ആളുടെ കൈയ്യിലാണ്. പിന്നെ മുൻപത്തെ കല്യാണം കഴിഞ്ഞതിനെ പറ്റി ആരോടും പറയരുതെന്ന് അദ്ദേഹമാണ് പറഞ്ഞത്. അങ്ങനെ പറഞ്ഞാൽ തനിക്ക് നാണക്കേടാണെന്നാണ് ബാല പറഞ്ഞത്. ഞാൻ 15 വർഷമായി മരുന്ന് കഴിക്കുന്നുണ്ടെന്നും കോകില പറഞ്ഞു. എന്തിനാണ് ഞാൻ മരുന്ന് കഴിക്കുന്നത്. എനിക്കിപ്പോൾ മുപ്പത് വയസായി. പതിനഞ്ച് വർഷം പുറകിലേക്ക് നോക്കുകയാണെങ്കിൽ എനിക്ക് 15 വയസേ ഉണ്ടാവുകയുള്ളു. അപ്പോൾ മുതൽ ഞാൻ എന്ത് മരുന്നാണ് കഴിക്കുക. അതിന്റെ തെളിവ് കൂടി നിങ്ങൾ തരണ്ടേി വരും. അത് അറിയാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്.
ഈ അടുത്താണ് ഞാൻ ഡിപ്രഷന്റെ മരുന്ന് കഴിക്കാൻ തുടങ്ങിയത്. അതല്ലാതെ പനി വരുമ്പോഴൊക്കെ മരുന്ന് കഴിച്ചിട്ടുണ്ടാവും. ഞാൻ ഗർഭിണിയാവില്ല, മാനസികരോഗിയാണ് എന്ന് തുടങ്ങി ഒരു പെണ്ണിനെ പറ്റി പറയാവുന്ന എല്ലാ മോശം കാര്യങ്ങളും അവർ പറഞ്ഞ് കഴിഞ്ഞു. ഇതിന്റെയൊക്കെ തെളിവുകളൊക്കെ ഞാൻ ഇവരോട് ചോദിക്കുകയാണ്. എന്റെ അറിവിൽ അങ്ങനെയില്ല. എട്ടാം ക്ലാസ് മുതൽ ഞാൻ ഷെട്ടിൽബാറ്റ് കളിക്കും. അങ്ങനെ മത്സരിച്ചതിനൊപ്പം ക്ലാസിലെ ടോപ്പ് അഞ്ച് പേരിൽ ഒരാളുമായിരുന്നു. പത്താം ക്ലാസിൽ പത്ത് എപ്ലസ് വാങ്ങിയാണ് വിജയിച്ചത്', എലിസബത്ത് പറഞ്ഞു.