'മായാവനം' ആക്ഷന്‍ സര്‍വൈവല്‍ ചിത്രം, ജനുവരിയില്‍ തിയറ്ററുകളിലേക്ക്, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കെ ആര്‍ അനൂപ്
വെള്ളി, 29 ഡിസം‌ബര്‍ 2023 (10:29 IST)
ആദിത്യ സായ്, അലന്‍സിയര്‍ ലേ ലോപ്പസ്, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'മായാവനം'.ജഗത് ലാല്‍ ചന്ദ്രശേഖരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.
 
നാല് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ ആകസ്മികമായി ഉണ്ടാകുന്ന ചില സംഭവങ്ങളുടെ കഥ കാടിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്നു.ആക്ഷന്‍- സര്‍വൈവല്‍ ജോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ജനുവരിയില്‍ തന്നെ തിയേറ്ററുകളില്‍ എത്തും.
 
 സുധി കോപ്പ, സെന്തില്‍ കൃഷ്ണ, ശ്രീകാന്ത് മുരളി, അരുണ്‍ ചെറുകാവില്‍, ആമിന നിജാം, ഗൗതം ശശി, ശ്യാംഭവി സുരേഷ്, അഖില അനോക്കി, റിയാസ് നര്‍മ്മകല, കലേഷ്, അരുണ്‍ കേശവന്‍, സംക്രന്ദനന്‍, സുബിന്‍ ടാര്‍സന്‍, പ്രേംജിത തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 സംവിധായകന്‍ ജഗത് ലാല്‍ ചന്ദ്രശേഖരന്‍ തന്നെയാണ് സിനിമയുടെ സംഗീതസംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.ജോമോന്‍ തോമസ് ഛായാഗ്രഹണവും സംജിത്ത് മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article