Abraham Ozler First Day Collection: തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ തിരിച്ചുവരവ് നടത്തി സൂപ്പര്‍താരം ജയറാം. മിഥുന്‍ മാനുവല്‍ തോമസ് എബ്രഹാം ഓസ്‌ലറാണ് ജയറാമിന്റെ കരിയറില്‍ നിര്‍ണായകമായിരിക്കുന്നത്. ജനുവരി 11 ന് റിലീസ് ചെയ്ത ചിത്രം ആദ്യദിനം ഇന്ത്യയില്‍ നിന്ന് മൂന്ന് കോടിക്ക് അടുത്ത് കളക്ട് ചെയ്തു. നാല് കോടിക്ക് അടുത്താണ് ചിത്രത്തിന്റെ ആദ്യദിന ബോക്‌സ്ഓഫീസ് കളക്ഷന്‍. ഒരു ജയറാം ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷനാണ് ഇത്.
പ്രേക്ഷകരുടെ തിരക്കിനെ തുടര്‍ന്ന് ആദ്യദിനം 150 ല്‍ അധികം എക്‌സ്ട്രാ ഷോകളാണ് ചേര്‍ക്കപ്പെട്ടത്. രണ്ടാം ദിനമായ ഇന്നും മിക്കയിടങ്ങളിലും ലേറ്റ് നൈറ്റ് ഷോകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജയറാമിന്റെ ആദ്യ 50 കോടി ചിത്രമാകും ഓസ്‌ലര്‍ എന്നാണ് ആദ്യദിനങ്ങളിലെ ജനത്തിരക്കില്‍ നിന്ന് വ്യക്തമാകുന്നത്. ജിസിസി രാജ്യങ്ങളിലും വന്‍ തിരക്കാണ് ചിത്രത്തിന്.
മമ്മൂട്ടിയുടെ സാന്നിധ്യം ജയറാം ചിത്രത്തിനു ഏറെ ഗുണം ചെയ്‌തെന്ന് വേണം കരുതാന്‍. രണ്ടാം പകുതിയിലാണ് മമ്മൂട്ടിയുടെ കഥാപാത്രം എത്തുന്നത്. വളരെ നിര്‍ണായകമായ വേഷമാണ് മെഗാസ്റ്റാറിന്റേത്. ജയറാമിനൊപ്പമുള്ള മമ്മൂട്ടിയുടെ കോംബിനേഷന്‍ സീനുകളും ശ്രദ്ധിക്കപ്പെട്ടു.