മമ്മൂട്ടിക്ക് മുന്നില്‍ ക്യാമറയുമായി നിന്ന നിമിഷം,ഓസ്ലറിലെ വൈറല്‍ പോസ്റ്ററിന് പിന്നിലെ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്

വെള്ളി, 12 ജനുവരി 2024 (11:51 IST)
Abraham Ozler mammootty
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ജയറാം ചിത്രം അബ്രഹാം ഓസ്ലര്‍ കഴിഞ്ഞദിവസം പ്രദര്‍ശനത്തിന് എത്തിയപ്പോള്‍, എല്ലാവരുടെയും കണ്ണുകള്‍ മമ്മൂട്ടിയിലേക്ക് ആയിരുന്നു. സിനിമയില്‍ നടന്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി അവര്‍ കാത്തിരുന്നു. ഒടുവില്‍ മെഗാസ്റ്റാറിന്റെ ആ മാസ്സ് എന്‍ട്രി, തിയറ്റര്‍ ഇളകി മറിഞ്ഞ നിമിഷം. നടന്റെ കരിയറിലെ വേറിട്ട അതിഥി വേഷം.ഓസ്ലര്‍ വിജയത്തില്‍ മമ്മൂട്ടിക്കും പങ്കുണ്ട്. ഒടുവില്‍ കഴിഞ്ഞദിവസം ഉച്ചയോടെ തന്നെ നിര്‍മാതാക്കള്‍ തന്നെ മമ്മൂട്ടിയുടെ പോസ്റ്ററും പുറത്തിറക്കി. കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു മമ്മൂട്ടിയുടെ ഓസ്ലര്‍ പോസ്റ്റര്‍ ആയിരുന്നു.
 
മമ്മൂട്ടിക്ക് മുന്നില്‍ ക്യാമറയുമായി നിന്ന് അദ്ദേഹത്തിന്റെ ഫോട്ടോ പകര്‍ത്താനായ സന്തോഷത്തിലാണ് യുവ ഫോട്ടോഗ്രാഫര്‍ ഷുഹൈബ്. വൈറലായി മാറിയ പോസ്റ്ററിന്റെ പിറവി ഇവിടെ നിന്നായിരുന്നു. ചിത്രം പകര്‍ത്തുന്ന നിമിഷത്തെ പിന്നാമ്പുറ കാഴ്ചകള്‍ ഷുഹൈബ് പങ്കുവെച്ചിട്ടുണ്ട്.ALSO READ: മമ്മൂക്ക ഉമ്മ, എനിക്കുവേണ്ടി വന്ന് ഈ കഥാപാത്രം ചെയ്തതിന്: ജയറാം
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SBK Photography (@sbk_shuhaib)

ജഗദീഷ്, സായ് കുമാര്‍, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അനശ്വരരാജന്‍, സെന്തില്‍ കൃഷ്ണ ആര്യ സലിം, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ALSO READ: Sanju Samson: ആ സെഞ്ചുറി നേടിയത് വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ ഒരു പരമ്പര മുഴുവന്‍ കളിപ്പിച്ചേനെ ! സഞ്ജുവിനോട് മുഖം തിരിച്ചു നില്‍ക്കുന്ന സെലക്ടര്‍മാര്‍
 
 ഛായാഗ്രഹണം നിര്‍വഹിക്കുന്നത് തേനി ഈശ്വര്‍, സംഗീതം നിര്‍വഹിക്കുന്നത് മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, എന്നിവരാണ്.ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണ രചന നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മ്മാണത്തിലും മിഥുന്‍ മാനുവല്‍ തോമസ് പങ്കാളിയാണ്.ഇര്‍ഷാദ് എം ഹസ്സനൊപ്പം മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍