പതിവ് തെറ്റിച്ച് 'എബ്രഹാം ഓസ്ലര്‍'! നാലാമത്തെ ആഴ്ചയിലെ നേട്ടം, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
വെള്ളി, 2 ഫെബ്രുവരി 2024 (17:33 IST)
ജയറാമിന്റെ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ 'എബ്രഹാം ഓസ്ലര്‍' വിജയ കുതിപ്പ് തുടരുന്നു. സാധാരണ മൂന്നാമത്തെയും നാലാമത്തെയും ആഴ്ച എത്തുമ്പോള്‍ തിയറ്ററുകളുടെ എണ്ണത്തില്‍ കുറവ് വരുന്ന കാഴ്ചയാണ് പതിവായി കാണാറുള്ളത്. ഇപ്പോഴിതാ ഈ പതിവ് തെറ്റിക്കുകയാണ് ജയറാം നായകനായ എത്തിയ അബ്രഹാം ഓസ്‌ലര്‍. 
 
ജനുവരി 11ന് തിയേറ്ററില്‍ എത്തിയ സിനിമ നാലാം വാരത്തിലേക്ക് കടക്കുകയാണ്. ഒരു മലയാള സിനിമയ്ക്ക് സമീപകാലത്ത് ലഭിക്കാത്ത തരത്തിലുള്ള സ്‌ക്രീന്‍ കൗണ്ടാണ് നാലാം വാരത്തിലും ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ 144 സ്‌ക്രീനുകളിലാണ് ഓസ്‌ലര്‍ നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച ഇത് 157 സ്‌ക്രീനുകളില്‍ ആയിരുന്നു. നാലാം വാദത്തിലേക്ക് കടക്കുമ്പോള്‍ 13 സ്‌ക്രീനുകളുടെ എണ്ണം മാത്രമേ കുറഞ്ഞുള്ളൂ. ഈ വാരാന്ത്യത്തിലും ചിത്രത്തിന് ഭേദപ്പെട്ട ഒക്കുപ്പന്‍സി എന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.
 
ജയറാമിനെക്കൂടാതെ, മമ്മൂട്ടി,അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, അനൂപ് മേനോന്‍, ജഗദീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article