'അവർ അസ്വസ്ഥരാണ്': ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തളരില്ലെന്ന് അഭിരാമി

നിഹാരിക കെ എസ്
തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (09:51 IST)
തോൽക്കാൻ മനസില്ലെന്നും തളരാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി അഭിരാമി സുരേഷ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തളരില്ല എന്ന ആർജ്ജവത്തിൽ അഭിരാമി സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. 'കള്ളം പറഞ്ഞിട്ടും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടും തോൽക്കാത്തതിലും സന്തോഷത്തോടെയിരിക്കുന്നതിലും അവർ അസ്വസ്ഥരാണ്' എന്നാണ് അഭിരാമി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ബാലയുടെ പുതിയ വീഡിയോ വന്നശേഷമാണ് ഈ കുറിപ്പ്. 
 
തന്നെ കുടുക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വെളുപ്പിനെ ഒരു കൈക്കുഞ്ഞുമായി ഒരു സ്ത്രീ തന്റെ വാതിലിൽ മുട്ടിയെന്നും ആരോപിച്ച് ബാല രംഗത്ത് വന്നിരുന്നു. തന്റെ സ്വത്താണ് ഇവരുടെയൊക്കെ ലക്ഷ്യമെന്നും ഇയാൾ ആരോപിച്ചിരുന്നു. 
 
അതേസമയം, അമൃതയുടെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തങ്ങളുടെ ജീവിതത്തെ ബാധിച്ചെന്ന് അഭിരാമി മുൻപ് പറഞ്ഞിരുന്നു. അമൃത മുൻ പങ്കാളിക്കെതിരെ കൊടുത്ത പരാതിയും തുടർന്നുള്ള വിവാദങ്ങളും കൊടുമ്പിരി കൊണ്ടിരിക്കെ സംഭവിച്ച കാര്യങ്ങളെ തള്ളി അഭിരാമി രംഗത്ത് വന്നിരുന്നു. തങ്ങൾക്ക് അറിവില്ലാത്ത പ്രസ്താവനകൾ പറഞ്ഞു പരത്തരുതെന്നും ഇനിയും ഒരു വീഴ്ച ഉണ്ടായാൽ അതിൽ നിന്ന് ഉയർന്ന് വരാൻ കഴിയുമോ എന്ന് അറിയില്ലെന്നും അഭിരാമി പറഞ്ഞിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article