ഹോട്ടായി അഭയ ഹിരണ്‍മയി; കിടിലന്‍ ചിത്രങ്ങള്‍ കാണാം

Webdunia
ചൊവ്വ, 3 മെയ് 2022 (14:38 IST)
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള സെലിബ്രിറ്റിയാണ് ഗായിക അഭയ ഹിരണ്‍മയി. വളരെ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാനാണ് അഭയയ്ക്ക് കൂടുതല്‍ താല്‍പര്യം.
 
അഭയ ഹിരണ്‍മയി പങ്കുവെച്ച പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണിവ. തന്റെ പുതിയ ചിത്രങ്ങള്‍ സന്തോഷത്തോടെ പങ്കുവയ്ക്കുന്നുവെന്നു കുറിച്ചുകൊണ്ടാണ് അഭയയുടെ സമൂഹമാധ്യമ പോസ്റ്റ്.
 
ലെഹംഗ ധരിച്ചുള്ള വിവിധ ചിത്രങ്ങളാണ് അഭയ ഹിരണ്‍മയി പോസ്റ്റ് ചെയ്തത്. വസ്ത്രത്തിനു ചേരുന്ന ആഭരണങ്ങളും സിംപിള്‍ ഹെയര്‍സ്റ്റൈലും ഗായികയുടെ ലുക്ക് പൂര്‍ണമാക്കുന്നു.
 
ഫ്രോക്ക് ധരിച്ചുള്ള അഭയയുടെ ഗ്ലാമര്‍ ചിത്രങ്ങളും അടുത്തിടെ പുറത്തു വന്നിരുന്നു. ഗായികയുടെ സൂപ്പര്‍ സാരി ലുക്കും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. അഭയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article