മോഹന്‍ലാല്‍, മമ്മൂട്ടി സിനിമകള്‍ ഒരേസമയം തിയറ്ററുകളിലേക്ക് ? 2022 ഫെബ്രുവരിയില്‍ വമ്പന്‍ റിലീസുകള്‍ !

കെ ആര്‍ അനൂപ്
ശനി, 11 ഡിസം‌ബര്‍ 2021 (17:12 IST)
മോഹന്‍ലാലിന്റെ റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് ആറാട്ട്.2022 ഫെബ്രുവരി 10നാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. അത് ആഴ്ചതന്നെ മമ്മൂട്ടിയുടെ ചിത്രവും റിലീസിനൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
 'ബിഗ് ബി'ക്കു ശേഷം അമല്‍ നീരദും ണ്‍ മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം ചിത്രത്തിന്റെ റിലീസ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഫെബ്രുവരി ആദ്യവാരം തന്നെ ഭീഷ്മപര്‍വ്വവും എത്തും എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഏറെക്കാലത്തിനു ശേഷം കേരള ബോക്‌സ് ഓഫീസില്‍ ഒരേ സമയം മോഹന്‍ലാല്‍, മമ്മൂട്ടി സിനിമകള്‍ പ്രദര്‍ശനത്തിനെത്തുന്നത് വൈകാതെ തന്നെ കാണാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. 

അനുബന്ധ വാര്‍ത്തകള്‍

Next Article