വമ്പന്‍ നേട്ടം, തമിഴിനേക്കാള്‍ സൂര്യയുടെ 'സൂരറൈ പോട്ര്' ലെ ഒരു ഗാനം ഹിറ്റായത് തെലുങ്കില്‍, വീഡിയോ

കെ ആര്‍ അനൂപ്
വെള്ളി, 30 ജൂലൈ 2021 (17:24 IST)
ഒ.ടി.ടി റിലീസ് ചെയ്ത വമ്പന്‍ ചിത്രങ്ങളിലൊന്നായിരുന്നു സൂര്യയുടെ 'സൂരറൈ പോട്ര്'.നെടുമാരന്റെയും ബൊമ്മിയുടെയും ജീവിതം പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. നവംബര്‍ 12 ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്ത ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.'കാട്ടു പയലേ' എന്ന ഗാനത്തിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പാണ് കൂടുതല്‍ ഹിറ്റായി മാറിയത്. യൂട്യൂബില്‍ മാത്രം പത്ത് കോടിയിലധികം നേടാന്‍ പാട്ടിനായി. 
അതേസമയം ചിത്രം ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുകയാണ്. സുധ കൊങ്കര തന്നെ ഹിന്ദി പതിപ്പും സംവിധാനം ചെയ്യും എന്നാണ് കേള്‍ക്കുന്നത്.സൂര്യയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറിയ 'സൂരറൈ പോട്ര്' നിര്‍മ്മിച്ച 2 ഡി എന്റര്‍ടൈന്‍മെന്റും അബുണ്ടാന്റിയ എന്റര്‍ടൈന്‍മെന്റും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article