ആടുജീവിതം വീണോ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
ബുധന്‍, 10 ഏപ്രില്‍ 2024 (14:43 IST)
പൃഥ്വിരാജ് സുകുമാരന്‍, അമല പോള്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച 'ആടുജീവിതം' മാര്‍ച്ച് 28ന് പ്രദര്‍ശനത്തിനെത്തി. വിജയകരമായി പ്രദര്‍ശനം തുടരുന്ന സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
 
ഏപ്രില്‍ 9 ന് ചിത്രം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍നിന്ന് 2 കോടി രൂപ നേടി.പതിമൂന്ന് ദിവസം തിയേറ്ററുകളില്‍ നിറഞ്ഞോടിയ ചിത്രം 62.35 കോടിയാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളില്‍ കാര്യമായ ചലനം ഉണ്ടാക്കാനായില്ല. മലയാളം, തമിഴ് ഭാഷകളിലുള്ള പതിപ്പുകള്‍ മാത്രമാണ് കാര്യമായ നേട്ടം ഉണ്ടാക്കുന്നത്.13-ാം ദിവസം ചിത്രത്തിന്റെ മലയാളം ഒക്യുപന്‍സി 30.23 ശതമാനവും തമിഴില്‍ 34.73 ശതമാനവുമാണ്.
 
  ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ആടുജീവിതം നൂറുകോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.
 
ആടുജീവിതത്തിനുശേഷം ബ്ലസി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രം ഏതായിരിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.
മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ഈ സിനിമയില്‍ നായകനായി എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.തന്മാത്ര, ഭ്രമരം, പ്രണയം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാല്‍-ബ്ലെസ്സി കൂട്ടുകെട്ടില്‍ ഒരു ചിത്രം കൂടി വരുന്നു.
 
സിനിമയുടെ ജോലികള്‍ ഈ വര്‍ഷം പകുതിയോടെ ആരംഭിക്കും എന്നാണ് കേള്‍ക്കുന്നത്. പ്രണയം എന്ന മോഹന്‍ലാല്‍ ചിത്രം നിര്‍മ്മിച്ച പി കെ സജീവ്, ആനി സജീവ് എന്നിവര്‍ ചേര്‍ന്ന് ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറിലാണ് പുതിയ സിനിമ നിര്‍മ്മിക്കുക.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article