ഒരു പ്രണവ് മോഹന്‍ലാല്‍ ജീവിതം! ബോളിവുഡില്‍ നിന്നുള്ള താരപുത്രന്‍! ഇപ്പോള്‍ സിനിമയിലേക്കും, നിങ്ങള്‍ക്കറിയാം ഇയാളെ...

കെ ആര്‍ അനൂപ്
തിങ്കള്‍, 25 മാര്‍ച്ച് 2024 (12:34 IST)
പ്രണമോ മോഹന്‍ലാലിനെ ഒരു വിഭാഗം ആരാധകര്‍ ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ ലാളിത്യം യാത്രകള്‍ക്കിടയിലും തനിക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ആളുകളെ ഒരു ചെറുപുഞ്ചിരി കൊണ്ട് വീഴ്ത്താന്‍ പ്രണവിന് ആവാറുണ്ട്. ഇതുപോലെ ഒരു താരപുത്രന്‍ ഉണ്ട് അങ്ങ് ബോളിവുഡില്‍.
 
ഷൂട്ടിങ്ങിനു പോകാന്‍ തയ്യാറായി നില്‍ക്കുന്ന ബോളിവുഡിലെ താരപുത്രന്റെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്. കോടികള്‍ വിലമതിക്കുന്ന കാര്‍ വേണമെങ്കില്‍ അച്ഛന്‍ മകനെ സമ്മാനമായി നല്‍കും. പക്ഷേ അതൊന്നും വേണ്ട തനിക്ക് മുന്നില്‍ ജീവിക്കുന്ന സാധാരണക്കാര്‍ക്ക് എന്ത് സൗകര്യമാണ് ലഭിക്കുന്നത് അത് മാത്രം താനും ഉപയോഗിച്ചാല്‍ മതി എന്ന പക്ഷക്കാരനാണ് ഇയാള്‍. താര പുത്രന്‍ എന്ന ജാഡയില്ലാതെ ലളിതജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്ന നടന്റെ പേര് ജുനൈദ് ഖാന്‍ ആണ്. അച്ഛന്റെ പേര് പറഞ്ഞാല്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം.
 
അമീര്‍ഖാന്‍, അതെ അമീര്‍ഖാന്റെ മൂത്ത പുത്രനാണ് ജുനൈദ് ഖാന്‍. നേരത്തെ ജുനൈദിന്റെ സുഹൃത്തിന്റെ വിവാഹം പോണ്ടിച്ചേരിയില്‍ വച്ച് നടന്നിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് ബസ്സിലാണ് താരപുത്രന്‍ സഞ്ചരിച്ചത്. ഇതുപോലെ തന്നെ ഷൂട്ടിങ്ങിന് പോകുന്നതും സാധാരണക്കാര്‍ സഞ്ചരിക്കാനുള്ള ബോട്ടില്‍. ജുനൈദിന്റെ സഹോദരി ഐറാ ഖാന്റെ വിവാഹം അടുത്തിടെ നടന്നിരുന്നു. വിവാഹ വേദിയില്‍ എത്തിയ ജുനൈദിനെ കണ്ടവര്‍ ഞെട്ടി. 
 
 ജുനൈദിന്റെ ആദ്യ സിനിമ നെറ്ഫ്‌ലിക്‌സില്‍ പ്രദര്‍ശനത്തിനെത്തുന്ന മഹാരാജാണ്. ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article