വിജയകരമായ 50 ദിനങ്ങള്‍! വമ്പന്മാരുടെ മുന്നിലും വീഴാത്ത 'നേര്', സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്
വ്യാഴം, 8 ഫെബ്രുവരി 2024 (15:25 IST)
Neru
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'നേര്' തിയറ്ററുകളില്‍ സ്വപ്നമായ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ തിയറ്ററുകളില്‍ 50 ദിവസത്തെ പ്രദര്‍ശനം പൂര്‍ത്തിയാക്കിയ സന്തോഷം നിര്‍മാതാക്കള്‍ പങ്കുവെച്ചു. ബിഗ് ബജറ്റ് സിനിമകളും പാന്‍ ഇന്ത്യന്‍ ചിത്രങ്ങളും വന്നുപോയിട്ടും 'നേര്'തീയറ്ററുകളില്‍ തന്നെ തുടര്‍ന്നു എന്നതാണ് വലിയ നേട്ടം.
  ഡിസംബര്‍ 21 ന് റിലീസ് ചെയ്ത ചിത്രം 34-ാം ദിവസം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 100 കോടി നേടിയിരുന്നു.
 ഈ ചിത്രം നിലവില്‍ ഡിസ്‌നി പ്ലസില്‍ സ്ട്രീം ചെയ്യുന്നു.
 
50 കോടി ക്ലബ്ബിലെത്തുന്ന മോഹന്‍ലാലിന്റെ ആറാമത്തെ സിനിമയാണ് നേര്. ദൃശ്യം,ഒപ്പം, പുലി മുരുകന്‍, ഒടിയന്‍, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളാണ് ഇതിനുമുമ്പ് 50 കോടി തൊട്ടത്.
മലയാളം സിനിമ ആദ്യമായി അന്‍പത് കോടി ക്ലബ്ബിലെത്തിയത് മോഹന്‍ലാലിന്റെ ദൃശ്യം സിനിമയിലൂടെയാണ്. 2013ല്‍ റിലീസ് ചെയ്ത ചിത്രം 66 കോടിയാണ് അന്ന് നേടിയത്. 2016ല്‍ പുറത്തിറങ്ങിയ ഒപ്പം 52 കോടിയാണ് നേടിയത്. 144 കോടി നേടിയ പുലിമുരുകന്‍ പിന്നീട് എത്തി. 2018 പുറത്തിറങ്ങിയ ഒടിയന്‍ ആകട്ടെ 53 കോടിയും നേടി. തൊട്ടടുത്ത വര്‍ഷം ലൂസിഫര്‍ 128 കോടി നേടി.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article