നേരിന്റെ നല്ല സമയം!യുഎഇയില്‍ കളക്ഷനിലും നേട്ടം കൊയ്ത് സിനിമ

കെ ആര്‍ അനൂപ്

ചൊവ്വ, 9 ജനുവരി 2024 (10:30 IST)
മോഹന്‍ലാലിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ ചിത്രമാണ് നേര്.ആഗോള കളക്ഷന്‍ 80 കോടി കടന്നു. കേരള ബോക്സ് ഓഫീസില്‍ മാത്രമല്ല ഗള്‍ഫിലും ചരിത്രം കുറിക്കുകയാണ് ചിത്രം.യുഎഇയില്‍ ആണ് നേട്ടം ഉണ്ടാക്കിയത്.
 
ഇതുവരെ യുഎഇയില്‍ നിന്ന് നേര് 13.6 കോടി രൂപയില്‍ അധികം നേടി.ALSO READ: 'ആശാന്റെ മൂക്കിടിച്ചു പരത്തി';സിനിമ ചിത്രീകരണത്തിനിടെ നടന്‍ സിജു വില്‍സണിന് പരിക്ക്
 
ഒമ്പത് ദിവസങ്ങള്‍ കൊണ്ടാണ് ആഗോള ബോക്സ് ഓഫീസില്‍ 50 കോടി നേടിയത്. ഇതുപോലെ പോവുകയാണെങ്കില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുന്നു.ALSO READ: Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !
 
കേരളത്തില്‍ നിന്ന് നേര് ടിക്കറ്റുകള്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയ തിയറ്റര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. തൃശ്ശൂര്‍ ജില്ലയിലെ രാഗം. പ്രദര്‍ശനത്തിന് എത്തി ആദ്യത്തെ 17 ദിവസത്തിനുള്ളില്‍ തന്നെ അരലക്ഷത്തോളം ടിക്കറ്റുകളാണ് തൃശൂര്‍ രാഗത്തില്‍ നിന്ന് വിറ്റുപോയത്. 17 ദിവസം കൊണ്ട് തന്നെ 52 ലക്ഷത്തിലധികം ആണ് ഈ തിയേറ്ററില്‍ നിന്നുള്ള ചിത്രത്തിന്റെ ഗ്രോസ്.ALSO READ: India Vs Maldives: മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തില്‍ അങ്കലാപ്പിലായി മാലിദ്വീപ്; ഇന്ത്യക്കെതിരെ തിരിയുന്നതിന്റെ തിരിച്ചടിയെന്ന് വിമര്‍ശനം
 
 മള്‍ട്ടിപ്‌ളെക്‌സ് സ്‌ക്രീനുകള്‍ വാഴും കാലത്ത് രാഗം പോലുള്ള സിംഗിള്‍ സ്‌ക്രീനിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നു എന്നത് അതിശയിപ്പിക്കുന്നതാണ്. മാത്രമല്ല മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് എന്നും വലിയ സ്വീകാര്യത തൃശ്ശൂരില്‍ ഉണ്ട്. ഒപ്പം രാഗം തിയറ്റര്‍ അതിന് ചുക്കാന്‍ പിടിക്കാറുമുണ്ട്. നേര് ടിക്കറ്റ് വില്‍പ്പനയുടെ കാര്യത്തില്‍ തൃശ്ശൂര്‍ രാഗം കഴിഞ്ഞാല്‍ തൊട്ടുപിന്നില്‍ എറണാകുളത്തെ കവിത സിംഗിള്‍ സ്‌ക്രീന്‍ ആണ്. പിന്നെ തിരുവനന്തപുരം ഏരീസ് പ്ലെക്‌സുമാണ്. എന്തായാലും നേര് തരംഗം കേരളത്തില്‍ അവസാനിക്കുന്നില്ല.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍