അഡ്വാൻസ് ബുക്കിങ്ങിൽ നേട്ടം കൊയ്ത് ഭ്രമയുഗം,മമ്മൂട്ടി വിജയ തേരോട്ടം തുടരുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 8 ഫെബ്രുവരി 2024 (15:20 IST)
മമ്മൂട്ടി വിജയ തേരോട്ടം തുടരുകയാണ്. 2023 തുടങ്ങിവച്ച ജൈത്രയാത്ര 2024ലും തുടരാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ഈ വർഷത്തെ നടൻറെ ആദ്യ റിലീസാണ് ഭ്രമയുഗം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 15ന് പ്രദർശനത്തിന് എത്തും. സിനിമയുടെ യുകെ അഡ്വാൻസ് ബുക്കിങ്ങിൽ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.  
 
യുകെയിൽ മികച്ചൊരു തുടക്കമാണ് ഭ്രമയുഗത്തിന് ലഭിച്ചിരിക്കുന്നത്. 53 ഇടങ്ങളിലെ 72 ഷോകളിൽ ആയി ആകെ 1,355 ടിക്കറ്റുകൾ വിറ്റുപോയി. അഡ്വാൻസ് ബുക്കിങ്ങിലൂടെ തന്നെ ഏകദേശം 8000 പൗണ്ട് നേടാൻ സിനിമയ്ക്കായി.
 
റിപ്പോർട്ടുകൾ പ്രകാരം 50 മിനിറ്റ് ആണ് മമ്മൂട്ടി സ്ക്രീനിൽ ഉണ്ടാവുക. റിലീസിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിയുള്ളതിനാൽ ഈ കാര്യത്തിൽ കൂടുതൽ അപ്ഡേറ്റുകൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം. ഇനി റിലീസിന് ഏഴു ദിവസം കൂടിയേ ബാക്കിയുള്ളൂ.
 
22ൽ അധികം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഭ്രമയുഗം ഔദ്യോഗിക പേജിൽ നിന്ന് മനസ്സിലാക്കാൻ ആകുന്നത്.യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, ജോർജിയ, ഫ്രാൻസ്, പോളണ്ട്, മാൾട്ട, ഉസ്ബെക്കിസ്ഥാൻ, ഓസ്ട്രിയ, മോൾഡോവ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ മമ്മൂട്ടി ചിത്രം റിലീസ് ചെയ്യും. യുഎഇ, സൗദ് അറേബ്യ, ഒമാൻ, കുവൈറ്റ്, ഖത്തർ, ബഹ്റിൻ എന്നീ ജിസിസി രാജ്യങ്ങളിലും യുഎസ്എ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ ഇടങ്ങളിലും സിനിമയ്ക്ക് റിലീസുണ്ട്.
 
കേരളത്തിലും മികച്ച സ്ക്രീൻ കൗണ്ട് ആകും മമ്മൂട്ടി ചിത്രത്തിന് ലഭിക്കുക. 300ൽപരം സ്ക്രീനുകളിൽ ചിത്രം പ്രദർശനത്തിന് എത്തും എന്നാണ് വിവരം. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article