മണിച്ചേട്ടന്‍ പോയില്ലേ, പ്രതികരിക്കുന്നത് അനാദരവാകും,അതിന്റെ സത്യാവസ്ഥ അറിയാമെന്ന് ദിവ്യ ഉണ്ണി

കെ ആര്‍ അനൂപ്

വ്യാഴം, 8 ഫെബ്രുവരി 2024 (12:30 IST)
Divyaa Unni Kalabhavan Mani
മലയാള സിനിമയിലെ ഒരു നായിക നടി കലാഭവന്‍ മണിയെ നിറത്തിന്റെ പേരില്‍ അപമാനിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നതാണ്. അത് ദിവ്യ ഉണ്ണിയാണ് എന്ന തരത്തിലൊരു പ്രചാരണവും അന്ന് നടന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും നടി ഇതിന്റെ പേരില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.
 
വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ല. ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത് തന്നെ കലാഭവന്‍ മണിയോടുള്ള അനാദരവായിരിക്കുമെന്നും 
 ദിവ്യ ഉണ്ണി പറഞ്ഞു. 
 
'സത്യത്തില്‍ അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. അതുകൊണ്ട് തന്നെ അതിനെക്കുറിച്ചൊന്നും സംസാരിക്കുന്നില്ല. കാരണം പ്രധാനമായും ഈ കമന്റുകള്‍ കൊണ്ട് തന്നെയാണ്. നമ്മളെന്തൊക്കെ പറഞ്ഞാലും അതൊരു ജസ്റ്റിഫിക്കേഷന്‍ പോലെയാകും. നമ്മുടെ ഒരു ഭാഗം പറയുന്നതുപോലെയാകും. അതിനെക്കുറിച്ച് പ്രതികരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. മണിച്ചേട്ടന്‍ പോയില്ലേ, മണിച്ചേട്ടന്റെയും എന്റെയും ബന്ധം എത്രയോ വലുതാണ്. ആദ്യ സിനിമ മുതല്‍ എത്രയോ സിനിമകള്‍ ഒരുമിച്ചു ചെയ്തു.ഇക്കാര്യത്തോട് പ്രതികരിക്കുന്നത് തന്നെ അനാദരവാകുമെന്ന് തോന്നുന്നു. ആ ആത്മാവിനോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയുകയാണ്. എനിക്കറിയാം അതിന്റെ സത്യാവസ്ഥ. ഇങ്ങനെ തെറ്റായ വാര്‍ത്ത പ്രചരിക്കുന്നവര്‍ മറുപടി അര്‍ഹിക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ഇത്തരം കമന്റുകള്‍ ഞാന്‍ വായിക്കാറില്ല. മറുപടിയും എന്റെ സമയവും അവര്‍ അര്‍ഹിക്കുന്നില്ല. നമ്മള്‍ അവരെക്കുറിച്ച് സംസാരിക്കുന്നതു പോലും അവര്‍ക്കു കിട്ടുന്ന പ്രോത്സാഹനമാണ്'- ദിവ്യ ഉണ്ണി പറഞ്ഞു.ALSO READ: സിക്‌സ് പാക്കില്‍ മാസ് ലുക്കില്‍ ഉണ്ണി മുകുന്ദന്‍,മലയാളത്തിന്റെ ഹൃത്വിക് റോഷന്‍ എന്ന് ആരാധകര്‍
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍