5 years of Petta:രജനികാന്തിന്റെ ആക്ഷന്‍ ചിത്രം 'പേട്ട' റിലീസായി ഇന്നേക്ക് 5 വര്‍ഷം, ആഘോഷമാക്കി നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്
ബുധന്‍, 10 ജനുവരി 2024 (15:17 IST)
Petta
രജനികാന്തിന്റെ ആക്ഷന്‍ ചിത്രം പേട്ട റിലീസായി ഇന്നേക്ക് 5 വര്‍ഷം.കാര്‍ത്തിക് സുബ്ബരാജ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം 2019-ലാണ് പുറത്തിറങ്ങിയത്.വിജയ് സേതുപതി, സിമ്രന്‍, തൃഷ, നവാസുദീന്‍ സിദ്ദിഖി, എം. ശശികുമാര്‍, ബോബി സിംഹ, ജെ. മഹേന്ദ്രന്‍, ഗുരു സോമസുന്ദരം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
2018 ഫെബ്രുവരി 23നായിരുന്നു രജനികാന്ത് ചിത്രം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് അറിയിച്ചത്. ഇതേ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കേണ്ടതിനാല്‍ വൈ നോട്ട് സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ധനുഷിന്റെ ജോലികള്‍ മാറ്റിവെച്ചാണ് രജനികാന്തിന്റെ പേട്ട സംവിധാനം ചെയ്യാനായി കാര്‍ത്തിക് സുബ്ബരാജ് എത്തിയത്.
 
സംഗീതം:അനിരുദ്ധ് രവിചന്ദര്‍,ഛായാഗ്രഹണം:തിരു,ചിത്രസംയോജനം:വിവേക് ഹര്‍ഷന്‍.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article