'തമിഴിലെ ഈ നാല് സംവിധായകരോടൊപ്പം സിനിമ ചെയ്യണം';വിജയ് ദേവരകൊണ്ടയുടെ ആഗ്രഹം

കെ ആര്‍ അനൂപ്
വെള്ളി, 11 ഓഗസ്റ്റ് 2023 (12:18 IST)
വിജയ് ദേവരകൊണ്ട ഖുഷിയുടെ റിലീസിനായി കാത്തിരിക്കുകയാണ്.
 ചിത്രത്തിന്റെ പ്രൊമോഷനിടെ തനിക്ക് 4 തമിഴ് സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് നടന്‍ വെളിപ്പെടുത്തി.
 
അരുണ്‍ മാതേശ്വരന്‍
റോക്കി, സാണി കായിധം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. അരുണ്‍ മാതേശ്വരനൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് വിജയ് പറഞ്ഞു.
ഗൗതം വാസുദേവ് മേനോന്‍
ഗൗതം വാസുദേവ് ??മേനോനൊപ്പം ഒരു സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ വിജയ് ദേവരകൊണ്ട ആഗ്രഹിക്കുന്നു.  
 2016ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും 'ധ്രുവനച്ചത്തിരം'ഇതുവരെയും പ്രദര്‍ശനത്തിന് എത്തിയില്ല. ഗൗതം മേനോന്‍ ഒരുക്കുന്ന സിനിമയുടെ റിലീസ് വൈകാതെ തന്നെ ഉണ്ടാകും.
പാ രഞ്ജിത്ത്
കോളിവുഡിലെ വിജയ സംവിധായകരില്‍ ഒരാളാണ് പാ രഞ്ജിത്ത്. സംവിധായകന്‍ ആകെ 7 സിനിമകള്‍ ചെയ്തിട്ടുണ്ട്. പാ രഞ്ജിത്തിനൊപ്പം ഒരു തമിഴ് ചിത്രത്തിനായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് വിജയ് ദേവരകൊണ്ട പറഞ്ഞു.  
വെട്രിമാരന്‍
വെട്രിമാരന്‍ ഇപ്പോള്‍ 'വിടുതലൈ 2'വിന്റെ ചിത്രീകരണത്തിലാണ്, കൂടാതെ അദ്ദേഹത്തിന് സൂര്യയ്ക്കൊപ്പമുളള ചിത്രവും ചെയ്ത് തീര്‍ക്കണം. സംവിധായകനൊപ്പം പ്രവര്‍ത്തിക്കാന്‍ വിജയ് ആഗ്രഹിക്കുന്നുണ്ട്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article