25 ദിവസങ്ങളായി, വീഴാതെ ഓസ്‌ലര്‍, ഇതുവരെ നേടിയ കളക്ഷന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 6 ഫെബ്രുവരി 2024 (15:17 IST)
പരാജയങ്ങളുടെ ട്രാക്കില്‍ നിന്ന് മാറി ജയറാം തിരിച്ചെത്തിയ വര്‍ഷമായിരുന്നു 2024. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്‌ലര്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. ജനുവരി 11ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം നാലാം വാരത്തിലും മികച്ച സ്‌ക്രീന്‍ കൗണ്ട് സിനിമയ്ക്ക് ലഭിച്ചിരുന്നു.മമ്മൂട്ടിയുടെ അതിഥിവേഷവും സിനിമയ്ക്ക് ഗുണമായി. 25 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
 
 ഇന്ത്യയില്‍ നിന്ന് 24.4 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 15.65 കോടിയും ചിത്രം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 25 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ആഗോള ഫോക്‌സ് ഓഫീസ് കളക്ഷന്‍ 40 കോടി പിന്നിട്ടു.
കേരളത്തില്‍ നാലാം വാരത്തില്‍ 144 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.അതേസമയം ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
 
ജയറാമിനെക്കൂടാതെ, മമ്മൂട്ടി,അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, അനൂപ് മേനോന്‍, ജഗദീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
 
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article