ആദ്യ ദിനങ്ങളിലെ വിവാദങ്ങളും നെഗറ്റീവ് റിവ്യൂകളും ഒന്നും ഒടിയനെ വലിയ രീതിയിൽ ബാധിച്ചില്ല. ചിത്രം ഇപ്പോഴും ബോക്സോഫീസിൽ കുതിക്കുകതന്നെയാണ്. ക്രിസ്തുമസ് റിലീസായി ഒരുപാട് ചിത്രങ്ങൾ എത്തിയിട്ടും ഒടിയന്റെ തിയ്യേറ്റർ കൗണ്ടോ, ഷോ കൗണ്ടോ കുറക്കാൻ സാധിച്ചിട്ടില്ല.
ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ 100 കോടിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനോടകം 50 കോടി രൂപ കേരള ബോക്സോഫീസിൽ നിന്ന് മാത്രമായി ചിത്രം നേടി കഴിഞ്ഞു. മുൻപ് 100 കോടി രൂപ പ്രീ റിലീസായി ചിത്രത്തിന് ലഭിച്ചുവെന്ന് അണിയറപ്രവർത്തകർ അവകാശപ്പെട്ടിരുന്നു.
അതോടെ മലയാളത്തിലെ ആദ്യ 200 കോടി ചിത്രമായി ഒടിയൻ മാറുമെന്നുറപ്പ്. ആദ്യ ദിനങ്ങളിലെ വിവാദം ചിത്രത്തിന്റെ ബോക്സോഫീസ് കലക്ഷൻ കൂടാനും ചെറിയ രീതിയിൽ കാരണമായിട്ടുണ്ട്.