മമ്മൂട്ടിക്കിഷ്ടം സെയ്‌ഫിനെ, കരീനയ്ക്കിഷ്ടം മമ്മൂട്ടിയെ!

Webdunia
വ്യാഴം, 26 മെയ് 2016 (15:58 IST)
ഏറ്റവും മികച്ച രീതിയില്‍ ഡ്രസ് ധരിക്കുകയും ഏറ്റവും ഫാഷനബിളായിട്ടുള്ള വസ്ത്രങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന കാര്യത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി മാതൃകയാക്കുന്നത് ബോളിവുഡ് താരം സെയ്ഫ് അലി ഖാനെയാണ്. പണ്ടൊരിക്കല്‍ മമ്മൂട്ടി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളതാണ്. ഏറ്റവും മികച്ച ഡ്രസ് സെന്‍സുള്ള താരമാണ് സെയ്ഫ് എന്നാണ് മമ്മൂട്ടി അഭിപ്രായപ്പെട്ടത്.
 
എന്നാല്‍ ഇപ്പോഴിതാ, സെയ്ഫിന്‍റെ ഭാര്യയും ബോളിവുഡ് താരറാണിയുമായ കരീന കപൂര്‍ പറയുന്നത് മലയാളത്തിന്‍റെ ഏറ്റവും ഹാന്‍സം ആയ താരം മമ്മൂട്ടി ആണെന്നാണ്. അദ്ദേഹത്തെ കാണാന്‍ അതീവ ഭംഗിയാണെന്നും സ്വന്തം ശരീരം മികച്ച ഷേപ്പില്‍ നിലനിര്‍ത്തുന്നതില്‍ മമ്മൂട്ടി എപ്പോഴും ശ്രദ്ധാലുവാണെന്നും കരീന പറയുന്നു.
 
അടുത്തിടെ ഫ്ലവേഴ്സ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കരീന മമ്മൂട്ടിയെക്കുറിച്ച് വാചാലയായത്. എന്തായാലും മമ്മൂട്ടി നായനാകുന്ന ചിത്രത്തില്‍ കരീന നായികയാകുമോ എന്നാണ് ഇപ്പോള്‍ മോളിവുഡ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.
 
ബോളിവുഡ് സുന്ദരിമാരായ കത്രീന കൈഫും ഹ്യുമ ഖുറേഷിയുമൊക്കെ മമ്മൂട്ടിയുടെ നായികമാരായിട്ടുണ്ട്.
Next Article