എതിരാളികളെ മലർത്തിയടിച്ച് സുൽത്താൻ

Webdunia
വ്യാഴം, 26 മെയ് 2016 (15:24 IST)
സൽമാൻ ഖാനും അനുഷ്ക ശർമയും ഒന്നിക്കുന്ന സുൽത്താന്റെ ട്രെയിലർ ഇറങ്ങി. ഗുസ്തിക്കാരായാണ് ഇരുവരും ചിത്രത്തിലെത്തുന്നത്. എതിരാളികളെ മലർത്തിയടിച്ചുള്ള സൽമാന്റെ പ്രകടനം ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.
 
വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തിൽ സൽമാൻ എത്തുന്നത്. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ചിത്രം നിർമ്മിക്കുന്നത്. അലി അബ്ബാസ് സഫറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. 
 
രണ്‍ദീപ് ഹൂഡ, അമിത് സാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഈദ് റിലീസായി ചിത്രം തീയറ്ററുകളിലെത്തും. 
Next Article