പ്രിയങ്കയോട് ഒരുപാട് സ്നേഹമാണ്, അവര്‍ക്ക് നല്ലഭാര്യയാകന്‍ കഴിയും! സല്‍മാന്‍ ഖാന്‍

Webdunia
ബുധന്‍, 4 ഡിസം‌ബര്‍ 2013 (17:14 IST)
PRO
സ്ത്രീ ഹൃദയങ്ങളെ കീഴടക്കുന്ന ബോളിവുഡ് മസില്‍ മാന്‍ അല്ലെങ്കില്‍ പ്രണയത്തിന്റെ മാധുര്യമേറുന്ന വാക്കുകള്‍ കൊണ്ട് കാമുകിയുടെ മനസില്‍ പ്രണയമഴ പെയ്യിക്കുന്ന കാമദേവന്‍. ഇതെല്ലാമാണ് നമ്മുടെ സല്‍മാന്‍ ഖാന്‍.

PRO
സല്ലുഭായി തന്റെ പുതിയ പ്രണയത്തിന്റെ ഒളിയമ്പുകള്‍ അയക്കുവാന്‍ തുടങ്ങിയെന്നാണ് ബോളിവുഡ് പാപ്പരാസികള്‍ പറയുന്ന ഏറ്റവും പുതിയ ഗോസിപ്പ്.

PRO
അതിനായി പാപ്പരാസികള്‍ തെരഞ്ഞെടുത്തത് കരന്‍ ജോഹര്‍ അവതാരകനായ എ കോഫി വിത്ത് കരനിലെ സല്ലുഭായിടെ ചില പരാമര്‍ശങ്ങളാണ്. പറഞ്ഞത് ആരെക്കുറിച്ചെന്നോ? ബോളിവുഡിലെ താര റാണി പ്രിയങ്ക ചോപ്രയെക്കുറിച്ച്.

PRO
പ്രിയങ്ക ചോപ്ര തന്റെ ഏറ്റവും ഹൃദയ സ്പര്‍ശിയായ കൂട്ടുകാരിയാണ്. തനിക്ക് പ്രിയങ്കയോട് ഒരു പാട് സ്നേഹമാണ്, ഇപ്പോള്‍ ഉള്ള ബോളിവുഡ് നടിമാരില്‍ ഏറ്റവും കഴിവുള്ള നടിയാണ് പ്രിയങ്ക, പ്രിയങ്ക ഒരു സംഭവം തന്നെയാണ്, തനിക്ക് പ്രിയങ്കയെ ഒരു പാട് ഇഷ്ടമാണ്. എങ്ങനെ ഉണ്ട് സല്ലുഭായിടെ വാക്കുകള്‍?

PRO
പ്രിയങ്ക സിനിമ മേഖലയില്‍ ഇല്ലെങ്കില്‍ തീര്‍ച്ചയായും പാട്ടുകാരിയാകും, അല്ലെങ്കില്‍ ഒരു നല്ല ഭാര്യയാകും. നല്ല ഭാര്യയാകാനുള്ള എല്ലാ സവിശേഷതകള്‍ പ്രിയങ്കക്കുണ്ടെന്നും സല്ലുഭായി കൂട്ടിച്ചേര്‍ത്തു.

PRO
ഐശ്വര്യ റായ്, കത്രീന കൈഫ്, സംഗീത ബിജ്‌ലാനി, സോമി അലി തുടങ്ങിയ ബോളിവുഡ് സുന്ദരികളുടെയെല്ലാം കാമുകനായി സിനിമാ ലോകത്ത് ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ച താരമാണ് സല്ലുഭായി.

PRO
സല്ലുവിന്റെ ഉദ്ദേശം പ്രണയമായിരിക്കുമോ എന്ന കാത്തിരിപ്പിലാണ് ബോളിവുഡ് സിനിമാ ലോകവും ഒപ്പം കുറെ പാപ്പരാസികളും.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്