നവ്യക്ക് മലയാളി പാര !

Webdunia
PROPRO
മറുനാട്ടില്‍ ചെന്നാല്‍ മലയാളിക്ക്‌ പാര മലയാളി തന്നെയാണെന്ന്‌ ഒരു പഴമൊഴി തന്നെയുണ്ട്‌. തമിഴ്‌ ചിത്രങ്ങളില്‍ ഗ്ലാമര്‍ സുന്ദരിയായി അവതരിച്ച മലയാളിയുടെ 'നന്ദനം സുന്ദരി' നവ്യാനായര്‍ക്ക്‌ മറ്റൊരു മലയാളി സുന്ദരി പാരയായാലോ.

സ്‌ത്രീകഥാപാത്രങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുത്ത്‌ തമിഴില്‍ ചിത്രങ്ങള്‍ ഇറങ്ങുന്നത്‌ അപൂര്‍വ്വമായിട്ടാണ്‌. അത്തരം ഒരുചിത്രത്തില്‍ അഭിനയിക്കാന്‍ ലഭിച്ച അവസരം നവ്യക്ക്‌ നഷ്ടമായിരിക്കുകയാണ്‌.

ബാലുമഹേന്ദ്രയുടെ അസിസ്റ്റന്‍റ് ആയിരുന്ന മീര കതിരവന്‍ സംവിധാനം ചെയ്യുന്ന ‘അവള്‍ പേര്‍ തമിഴരശി’ എന്ന ചിത്രത്തില്‍ നിന്നാണ്‌ സുന്ദരി പുറത്തായത്‌. മീര കതിരവനും നവ്യയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ്‌ ഇതിന്‌ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്‌.

ജയ്‌ ആണ്‌ ചിത്രത്തിലെ നായകന്‍. നവ്യക്ക്‌ പകരം ചിത്രത്തിലേക്ക്‌ മറ്റൊരു മലയാളി സുന്ദരിയെ കണ്ടെത്തിയിരിക്കുകയാണ്‌ മീര കതിരവന്‍. എന്നാല്‍ ഈ സുന്ദരി ആരാണെന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ രഹസ്യമായി സൂക്ഷിക്കുകയാണ്‌.

മോസര്‍ബെയര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ പ്രത്യേകത ശക്തമായ സ്‌ത്രീ കഥാപാത്രമാണ്‌. സിനിമയുടെ ചിത്രീകരണം അടുത്ത ആഴ്‌ച ആരംഭിക്കും.