നയന്‍‌താര വിവാഹിതയാകുന്നു, പ്രഖ്യാപനം ഉടന്‍ !

Webdunia
ചൊവ്വ, 5 ജൂലൈ 2016 (19:00 IST)
തെന്നിന്ത്യയുടെ നമ്പര്‍ വണ്‍ നായിക നയന്‍‌താര ഉടന്‍ വിവാഹിതയാകുമെന്ന് റിപ്പോര്‍ട്ട്. തമിഴിലെ പ്രശസ്ത സംവിധായകന്‍ വിഘ്നേഷ് ശിവനുമായി നയന്‍സിന്‍റെ വിവാഹം ഉടന്‍ നടക്കുമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്.
 
വിവാഹത്തിന് നയന്‍‌താര മാനസികമായി തയ്യാറായിക്കഴിഞ്ഞുവത്രേ. തെന്നിന്ത്യയുടെ താരറാണിയായി നില്‍ക്കുമ്പോള്‍ തന്നെ വിവാഹിതയാകണമെന്നാണ് നയന്‍സിന്‍റെ ആഗ്രഹമത്രേ. അതനുസരിച്ച് വിവാഹം ഉടനുണ്ടാകും.
 
വിവാഹത്തിന് ശേഷവും അഭിനയം തുടരാന്‍ തന്നെയാണ് നയന്‍‌താര തീരുമാനിച്ചിരിക്കുന്നതെന്നും അറിയുന്നു. വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘നാനും റൌഡി താന്‍’ എന്ന സിനിമയില്‍ നയന്‍‌താരയായിരുന്നു നായിക. വിഘ്നേഷിന്‍റെ അടുത്ത ചിത്രത്തിലും നയന്‍സ് തന്നെയാണ് നായികയാകുന്നത്.
 
വിവാഹക്കാര്യത്തില്‍ നയന്‍‌താര തന്നെ ഒരു പ്രഖ്യാപനം ഉടന്‍ നടത്തുമെന്നാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്.
Next Article