കാണാതെ പോകരുത്! മഞ്ജുവുമായുള്ള ബന്ധം തകരാൻ കാരണം കാവ്യയോ? ദിലീപ് പറയുന്നു

Webdunia
ചൊവ്വ, 11 ഏപ്രില്‍ 2017 (15:13 IST)
മനോരമയുടെ മറുപുറത്തിന് നൽകിയ അഭിമുഖത്തിൽ തനിയ്ക്കെതിരായ ആരോപണങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് ദിലീപ്. മഞ്ജുവുമായുള്ള വിവാഹമോചനത്തെ കുറിച്ച് മാത്രമല്ല കാവ്യയുമായുള്ള വിവാഹത്തെ കുറിച്ചും ദിലീപ് പറയുന്നുണ്ട്. കാവ്യയാണ് മഞ്ജുവുമായുള്ള വിവാഹമോചനത്തിന് കാരണമെന്ന് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഇതിനുള്ള മറുപടിയും ദിലീപ് നൽകുന്നുണ്ട്.
 
കാവ്യയല്ല തങ്ങളുടെ വിവാഹമോചനത്തിന് കാരണമെന്ന് താരം ദൈവത്തെ സാക്ഷി നിർത്തി പറയുന്നു. താൻ കാവ്യയെ വിവാഹം കഴിക്കുന്നതിൽ മകൾ മീനാക്ഷിയ്ക്ക് സമ്മതമായിരുന്നെങ്കിലും കാവ്യയുടെ അമ്മ അതിന് തടസ്സം നിന്നിരുന്നു. എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു അവർ ചെയ്തത്. പിന്നീട് മനസ്സില്ലാ മനസ്സോടെയാണ് സമ്മതം മൂളിയതെന്നും ദിലീപ് വെളിപ്പെടുത്തുന്നു.
 
എന്റെ ആദ്യഭാര്യയുമായി ഞാൻ നല്ല സൗഹൃദത്തിലായിരുന്നു. വെറുമൊരു ഭാര്യഭർതൃ ബന്ധം മാത്രമായിരുന്നില്ല ഞങ്ങൾ തമ്മിൽ. എനിക്കെന്തും തുറന്നു പറയാവുന്ന സുഹൃത്തുകൂടിയായിരുന്നു അവർ. എന്തായാലും അതു കഴിഞ്ഞു. പതിമൂന്ന് വയസ്സായ ഒരു പെൺകുട്ടിയ്ക്ക് ഒരു അമ്മയുടെ ആവശ്യം എത്രത്തോളമായിരിക്കും എന്ന് ഒരു സ്ത്രീയോട് ചോദിച്ചാൽ അറിയാൻ കഴിയും. പലപ്പോഴും തന്റെ സഹോദരിയാണ് അവളുടെ ആവശ്യങ്ങ‌ൾ മാറ്റിവെച്ച് വീട്ടിൽ വന്നു നിന്നത്. ഈ കാര്യങ്ങളൊക്കെ മനോരമയുടെ മറുപുറത്തിലാണ് ദിലീപ് സംസാരിച്ചത്. 
Next Article