മലയാള സിനിമയിലെ അഭിനയകലയുടെ പെരുന്തച്ചനായിരുന്നു തിലകന്‍. ഒപ്പമഭിനയിച്ചവര്‍ക്കെല്ലാം അഭിനയകലയുടെ മഹാഗുരു. സിനിമ എന്ന കലയുടെ ശക്തിയെപ്പറ്റി അദ്ദേഹം എപ്പോഴും വാചാലമാകുമായിരുന്നു.
പണ്ട് ചെങ്കോലിന്‍റെ സെറ്റില്‍ വച്ച് അദ്ദേഹം സുഹൃത്തുക്കളുമായി പങ്കുവച്ച ഒരു കഥ അദ്ദേഹത്തിന്‍റെ തന്നെ വാക്കുകളില്‍:
പണ്ട് ഞാന്‍ വിളംബരം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ വേറൊരു സെറ്റിലേക്ക് പോകേണ്ടിവന്നു. കാറുമായി ഞാന്‍ കോഴിക്കോട്ടുനിന്ന് യാത്രതിരിച്ചു. മാഹിക്ക് അടുത്തേക്കാണ് പോകേണ്ടിയിരുന്നത്. ഇടയ്ക്കുവച്ച് പെട്രോള്‍ അടിക്കുവാനായി ഞാന്‍ ഒരു പമ്പില്‍ കയറി. ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചു. പോക്കറ്റില്‍ നോക്കിയപ്പോഴാണ് അബദ്ധം മനസിലാക്കിയത്. പണമെടുക്കുവാന്‍ മറന്നുപോയിരിക്കുന്നു. ഞാനുടനെ പെട്രോള്‍ ബങ്കിലെ പയ്യനെ വിളിച്ചുചോദിച്ചു.