കരീനയുടെ ബിക്കിനിവേഷം സിനിമയിലില്ല!

Webdunia
IFMPRO
‘തഷന്‍’ എന്ന പുതിയ ചിത്രത്തില്‍ ബോളീവുഡ് സ്വപ്‌ന റാണി കരീന ബിക്കിനി അണിയുന്നത് കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് ചിലപ്പോള്‍ നിരാശപ്പെടേണ്ടി വന്നേക്കും. കാരണം ഇത്തരം ഒരു രംഗം ചിത്രത്തില്‍ ഇല്ലെന്നാണ് ഇപ്പോള്‍ അണിയറക്കാരുടെ സംസാരം. വാ‍ര്‍ത്തകള്‍ സൃഷ്ടിക്കാനും വിവാദം ഉണ്ടാക്കാനും ഒട്ടേറെ പബ്ലിസിറ്റി സ്റ്റണ്ടുകള്‍ നിര്‍മ്മാതാക്കള്‍ ഇറക്കാറുണ്ട്. തഷനില്‍ കരീന ബിക്കിനി അണിയുന്നു എന്നത് അത്തരത്തില്‍ ഒന്നായിരുന്നത്രേ.

തുര്‍ക്കിയില്‍ ചിത്രീകരിച്ച ചിത്രത്തില്‍ കരീന ബിക്കിനിയിട്ട് കാമുകന്‍ സയ്‌ഫിനു മുന്നില്‍ തന്നെയായിരുന്നു അഭിനയിച്ചത് എന്നായിരുന്നു ഇതുവരെ വാര്‍ത്ത പരന്നിരുന്നത്. എന്തായാലും ഇത്തരം ഒരു രംഗം പോലും തങ്ങള്‍ ഇതുവരെ കണ്ടില്ലെന്ന് യാശ്‌രാജ് ഫിലിം‌സിന്‍റെ വക്താവ് മോണിക്ക പറയുന്നു. തഷന്‍ പൂര്‍ത്തിയായെന്നും എന്നാല്‍ ഇതുവരെ ഇത്തരം ഒരു സീന്‍ ഷൂട്ട് ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് മോണിക്ക പറയുന്നു.

പുതിയ ചിത്രത്തില്‍ തന്‍റെ വേഷം കഥാപാത്രത്തിനു വേണ്ടുന്ന വിധത്തില്‍ ഏറെ ഗ്ലാമറസാണെങ്കിലും ബിക്കിനി അണീഞ്ഞ് അഭിനയിച്ചു എന്ന വാര്‍ത്തകള്‍ കരീനയും നിഷേധിക്കുന്നു. ‘ജബ് വീ മെറ്റ്’ എന്ന ചിത്രത്തിന്‍റെ വിജയം കരീനയ്‌ക്ക് അടുത്ത വീട്ടിലെ പെണ്‍കുട്ടിയുടെ ഒരു ഇമേജ് നല്‍കിയിട്ടുണ്ട്. മറ്റൊരു നായികയ്‌ക്കും കിട്ടാത്ത ഈ ഭാഗ്യം താരത്തെ ഇന്‍ഡസ്ട്രിയിലെ ഏറ്റവും പ്രതിഫലം കൂടിയ നായികയുമാക്കി. എന്നാല്‍ ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ പുതിയ ഇമേജ് നഷ്ടമാക്കാനും താരത്തിന്‍റെ ആത്‌മവിശ്വാസത്തെ തന്നെ ബാധിക്കാനും ഇടയുണ്ടെന്നായിരുന്നു വിമര്‍ശകരുടെ ചിന്ത.

എന്തായാലും ചിത്രത്തില്‍ കരീനയുടെ കൂടുതല്‍ ഗ്ലാമര്‍ വെളിവാക്കുന്ന സീനുകള്‍ ചിത്രീകരിച്ചിട്ടില്ലെന്ന് പിന്നണി പ്രവര്‍ത്തകരും ആണയിടുന്നു. ഇനി ഇങ്ങനെയൊക്കെയാണെങ്കിലും ആരാധകര്‍ നിരാശരാകേണ്ട കാര്യമൊന്നുമില്ല. കാരണം കരീനയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ സെക്‍സി വേഷത്തിലാണ് അവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ശരീര വടിവ് മുഴുവന്‍ കാട്ടുന്ന വേഷമാണ് ചിത്രത്തില്‍ ഉടനീളം കരീന അണീയുന്നത്. ബിക്കിനി അല്ലെങ്കിലും ഇറക്കം കുറഞ്ഞ വേഷമണിഞ്ഞാണ് കരീന ഭൂരിഭാഗം സീനുകളിലും പ്രത്യക്ഷപ്പെടുന്നതെന്നും അണിയറയില്‍ കേല്‍ക്കുന്നുണ്ട്. പുതിയ ചിത്രത്തിലെ തന്‍റെ വേഷം വെള്ളിത്തിരയില്‍ ഗ്ലാമറിനു ഒരു പുതിയ മാനം നല്‍കിയേക്കുമെന്ന് കരീനയും കൂട്ടിച്ചേര്‍ക്കുന്നു.