അന്ന് കളിയാക്കി, ഇന്നത്തെ മേക്കോവര്‍ പങ്കുവെച്ച് മറുപടി നല്‍കി ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍ !

കെ ആര്‍ അനൂപ്
ചൊവ്വ, 27 ജൂലൈ 2021 (17:05 IST)
ബോളിവുഡില്‍ ഒരുപാട് ആരാധകരുള്ള നടനാണ് അര്‍ജുന്‍ കപൂര്‍. അഭിനയജീവിതം ആരംഭിക്കുന്നതിന് മുമ്പ് ശരീരഭാരം കൂടിയതിന് പേരില്‍ നിരവധി കളിയാക്കലുകള്‍ ഏറ്റുവാങ്ങിയ വ്യക്തി കൂടിയായിരുന്നു നടന്‍. എന്നാല്‍ അന്ന് കളിയാക്കിയവര്‍ ഇന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട് കയ്യടിക്കുന്ന ഉണ്ടാകും. സിനിമയിലെത്തിയപ്പോള്‍ ശരീര ഭാരം കുറച്ച് വലിയൊരു മേക്കോവര്‍ തന്നെ താരം നടത്തി. ആ യാത്ര ആരാധകരുമായി പങ്കുവയ്ക്കുകയാണ് അര്‍ജുന്‍.
 
'എന്റെ ജീവിതത്തിലെ എല്ലാ അധ്യായങ്ങളും ഞാന്‍ ഇഷ്ടപ്പെടുന്നു . ആ ദിവസങ്ങളിലും ഇപ്പോളും, എല്ലാ വഴികളിലും ഞാന്‍ എല്ലായ്‌പ്പോഴും ഞാനായിരുന്നു. ഞാന്‍ എല്ലാ കാര്യങ്ങളും വിലമതിക്കുന്നുണ്ട്. എല്ലാവരേയും പോലെ ഞാന്‍ പുരോഗതിയുടെ പാതയിലാണ്. നിങ്ങളുടെ ജീവിതത്തിന്റെ ഓരോ ഘട്ടവും ഒരു യാത്രയാണെന്ന് എന്റെ അമ്മ എന്നോട് പറഞ്ഞിരുന്നു.നിങ്ങള്‍ എപ്പോഴും പുരോഗതിയിലേക്കുള്ള ഒരു നിരന്തരമായ യാത്രയിലായിരിക്കും. അതിന്റെ അര്‍ത്ഥം എന്നത്തേക്കാളും ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു.എന്നെത്തന്നെ നന്നാക്കാന്‍ ഞാന്‍ ശ്രമിക്കുന്നു'-  അര്‍ജുന്‍ കപൂര്‍ കുറച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arjun Kapoor (@arjunkapoor)

അനുബന്ധ വാര്‍ത്തകള്‍

Next Article