ശാസ്ത്രത്തെ തോൽപ്പിച്ചാല്‍ കളിക്കാം; കവാനി കളിക്കില്ലെന്ന് ഫ്രഞ്ച് താരത്തിന്റെ വെളിപ്പെടുത്തല്‍ - കാരണം മറ്റൊന്ന്

Webdunia
വ്യാഴം, 5 ജൂലൈ 2018 (14:17 IST)
ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ ആരംഭിക്കാനിരിക്കെ ഉറുഗ്വെ താരം എഡിസൻ കവാനി കവാനി കളിക്കുമോ എന്ന കാര്യത്തില്‍ ആശങ്ക തുടരുന്നു. മുന്നേറ്റ നിരയിലെ കുന്തമുനകളായ ലൂയിസ് സുവാരസിനും കവാനിക്കും പരിക്കേറ്റതാണ് അവരെ ആശങ്കപ്പെടുത്തുന്നത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഫ്രാന്‍സിനെ നേരിടാനിറങ്ങുമ്പോള്‍ സുവാരസും കവാനിയും ടീമില്‍ ഇല്ലെങ്കില്‍ കനത്ത തിരിച്ചടിയാകും ഉറുഗ്വയ്‌ക്ക് ഉണ്ടാകുക. അതേസമയം, കവാനി കളിക്കില്ലെന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് താരം ആദിൽ റമി രംഗത്തു വന്നു.

കവാനിയുടെ പരിക്ക് ഗുരുതരസ്വഭാവമുള്ളതാണെന്ന് റമി പറഞ്ഞു. ഇതേ പരിക്ക് തനിക്കും വന്നതിനാൽ ഇക്കാര്യത്തില്‍ തനിക്ക് വ്യക്താതയുണ്ട്. പരിക്കേറ്റ കവാനിക്ക് തിരിച്ചുവരണമെങ്കിൽ ശാസ്ത്രത്തെ തോൽപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പരിക്കേറ്റ കവാനി ഇതുവരെ പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. സുവാരസിന്റെ പരിക്ക് എത്രത്തോളമുണ്ടെന്ന വ്യക്തമായിട്ടില്ല. പരിശീലന ക്യാമ്പിൽ നിന്ന് മുടന്തിയാണ് സുവാരസ് മടങ്ങിയത്. താരം പിന്നീട് പരിശീലനം നടത്തിയെങ്കിലും വലതുകാലിലെ പരിക്ക് സാരമുളളതാണെന്നാണ് സൂചന.

സൂപ്പര്‍താരങ്ങളുടെ പരിക്കുമായി ബന്ധപ്പെട്ട് നിപാടറിയിക്ക് ഉറുഗ്വയ് തയ്യാറായിട്ടില്ല. കാവാനിക്ക് പകരം സ്ട്രൈക്കർ ക്രിസ്റ്റ്യൻ റോഡ്രിഗസിനെ കോച്ച് ഓസ്കർ ടബാരസ് ആദ്യ ഇലവനിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

Next Article